പോത്തന്നൂർ സെന്റ് ക്ലൊത്തീൽഡ ദേവാലയ തിരുനാൾ
1262653
Saturday, January 28, 2023 1:10 AM IST
കോയന്പത്തൂർ: വിശുദ്ധ ക്ലൊത്തീൽഡയുടെ നാമധേയത്തിലുള്ള ഏഷ്യയിലെ ഏക ദേവാലയമായ പോത്തന്നൂർ സെന്റ് ക്ലൊത്തീൽഡ ദേവാലയത്തിൽ ഇടവക മധ്യസ്ഥയായ വിശുദ്ധ ക്ലൊത്തീൽഡയുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാൾ ഇന്നും നാളെയുമായി ആചരിക്കും.
ഇന്ന് രാവിലെ 6.15ന് ഇടവകയുടെ മുൻ വികാരിയും കട്ടപ്പന സെന്റ് പോൾസ് ആശ്രമത്തിൽ നിന്നുള്ള ഫാ. റോജോ പുരയിടത്തിലിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാനയും ലദീഞ്ഞും രൂപം എടുത്തുവയ്ക്കൽ ചടങ്ങും നടക്കും. തുടർന്ന് 7.15 ന് വീടുകളിലേക്കുള്ള അന്പെഴുന്നള്ളിക്കും. തിരുനാൾ ദിനമായ 29 ന് ഉച്ചതിരിഞ്ഞ് 3.30 ന് തിരുനാൾ പ്രസുദേന്തി വാഴ്ച. നാലിന്് ആഘോഷമായ തിരുനാൾ കുർബാനയ്ക്കും സന്ദേശത്തിനും തൃശൂർ സെന്റ് ആൻസ് ദേവാലയ വികാരി ഫാ. ജോണ്സണ് അന്തിക്കാടൻ കാർമികത്വം വഹിക്കും.
തുടർന്ന് ആറിന് ദേവാലയത്തിൽ നിന്നും ജിഡി ടാങ്ക് വരെ തിരുനാൾ പ്രദക്ഷിണം, 7.30 ന് തിരുനാൾ പ്രദക്ഷിണ സമാപനം. ദിവ്യകാരുണ്യ ആശീർവാദം, വർണക്കാഴ്ചകൾ, ബാൻഡ് മേളം.
30 ന് വൈകീട്ട് 6.15 ന് ഇടവകയിൽ നിന്നും മരണം മൂലം വേർപിരിഞ്ഞവർക്കായുള്ള വിശുദ്ധ കുർബാന, ഒപ്പീസ് എന്നിവയോടെ തിരുനാൾ ആഘോഷം സമാപിക്കും. ഇടവക വികാരി ഫാ.ജോണ്സണ് വീപ്പാട്ടുപറന്പിൽ, കണ്‍വീനർ കൊച്ചുമോൻ മണ്ടുംപാല, ജോയിന്റ് കണ്‍വീനർ ആന്റണി പള്ളിപ്പറന്പിൽ, റിജേഷ് കണയംപ്ലാക്കൽ, കൈക്കാരന്മാരായ ബിജോഷ് ചാലിശേരി, ജോസ് പോൾ അക്കര, സെബാസ്റ്റ്യൻ ചൂണ്ടൽ എന്നിവരുടെ നേതൃത്വത്തിലാണ് തിരുനാൾ ആഘോഷങ്ങൾ.