കോണ്‍ട്രാക്ടേഴ്സ് അസോസിയേഷൻ ധർണ
1262979
Sunday, January 29, 2023 12:48 AM IST
അഗളി: ഗവണ്മെന്റ് കരാറുകാരുടെ ലൈസൻസ് ഫീസ്, സെക്യൂരിറ്റി ഡെപ്പോസിറ്റ് എന്നിവ മൂന്ന് ഇരട്ടിയായി ഉയർത്തിയ ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് അട്ടപ്പാടി താലൂക്ക് കമ്മിറ്റി താലൂക്ക് ആസ്ഥാനത്ത് ധർണ നടത്തി. ഓൾ കേരള ഗവ. കോണ്‍ട്രാക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായാണ് ധർണ. താലൂക്ക് കമ്മിറ്റി പ്രസിഡന്റ് എൻ.കെ. രഘൂത്തമൻ ഉദ്ഘാടനം ചെയ്തു.
വർധന ഉടൻ പിൻവലിക്കാത്തപക്ഷം കരാർ ജോലികൾ നിർത്തിവയ്ക്കൽ ഉൾപ്പെടെയുള്ള സമരം സംഘടിപ്പിക്കുമെന്ന് യോഗം മുന്നറിയിപ്പു നൽകി. താലൂക്ക് കമ്മിറ്റി വൈസ് പ്രസിഡന്റ് എ. അരവിന്ദൻ അധ്യക്ഷത വഹിച്ചു. താലൂക്ക് സെക്രട്ടറി കെ.ഡി. ഗിരിദാസ്, പി.വി. ഹാൻസൻ, പി.ജി. ബാബു, കെ. ശശികുമാർ, ജിജി മാഞ്ഞൂരാൻ, ടി.ഡി. ഉദയകുമാർ, വിഷ്ണുപ്രസാദ് പ്രസംഗിച്ചു.