ലഹരി വിരുദ്ധ കുടുംബ സംഗമം
1262984
Sunday, January 29, 2023 12:48 AM IST
കൊല്ലങ്കോട്: ലഹരിക്കെതിരെ മക്കൾക്കൊപ്പം രക്ഷിതാക്കളും അണി ചേർന്ന് ബോധവത്കരണ കുടുംബ സംഗമം നടത്തി.പാരന്റ്സ് കൊഓഡിനേഷൻ ഫോറം പാലക്കാടിന്റെ നേതൃത്വത്തിൽ ചീരണിയിൽ നടത്തിയ സംഗമത്തിൽ കുടുംബശ്രീ പ്രവർത്തകർ, പോലീസ്, എക്സൈസ് ഉദ്യോഗസ്ഥരും പങ്കാളികളായി. കൊല്ലങ്കോട് സർക്കിൾ ഇൻസ്പെക്ടർ എ. വിപിൻദാസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ഷക്കീല അധ്യക്ഷത വഹിച്ചു. കോർഡിനേഷൻ ഫോറം ജില്ലാ കോ-ഓഡിനേറ്റർ എ. സാദിഖ് ലഹരി വിരുദ്ധ സന്ദേശം നൽകി.
എക്സൈസ് പ്രിവന്റീവ് ഓഫീസർ കെ.എ. മനോഹരൻ സിവിൽ എക്സൈസ് ഓഫീസർ ജി. പ്രദീപ് കുമാർ, വുമണ്‍ എക്സൈസ് ഓഫീസർ എം. അജിതകുമാരി, ജനമൈത്രി പോലീസ് ഓഫീസർ ബിന്ദു, പാരന്റ്സ് കോ-ഓഡിനേഷൻ ഫോറം കണ്‍വീനർമാരായ എ.കെ. അജിത് കുമാർ, വൈ. ഇബ്രാഹിം, ടി. ഗോപി, എ. കാജാ ഹുസൈൻ, യു. ബിന്ദു, കെ.എം. ലൈല മൈമൂണ്‍, പി.വി. ഷണ്മുഖൻ, എ.വി. ശിവൻ, കെ. ഗുരുവായൂരപ്പൻ, എൻ. ബാലസുബ്രമണ്യൻ, നസീമ എന്നിവർ സംസാരിച്ചു.
ലഹരി വിരുദ്ധ കവിതകൾ രചിച്ച് അവതരിപ്പിക്കുന്ന നാടൻ കലാകാരനും കവിയുമായ കുമരേഷ് വടവന്നൂരിനെ കൊല്ലങ്കോട് സർക്കിൾ ഇൻസ്പെക്ടർ എ. വിപിൻദാസ് ചടങ്ങിൽ ആദരിച്ചു. 26 അയൽക്കൂട്ടങ്ങൾ പങ്കെടുത്ത യോഗത്തിൽ ലഹരിക്കെതിരെ ജനജാഗ്രത കമ്മിറ്റിയും രൂപീകരിച്ചു.