എംസിഎ മൂവാറ്റുപുഴ രൂപത വാർഷിക സമ്മേളനം നടത്തി
1262991
Sunday, January 29, 2023 12:50 AM IST
പാലക്കാട്: ഭിന്നതകൾ മറന്ന് പരസ്പര സ്നേഹത്തിൽ അധിഷ്ഠിതമാകണം ക്രൈസ്തവ സഭകൾ എന്നും സ്നേഹത്തിലും കാരുണ്യത്തിലും മാനവികതയിലും ഉൗന്നൽ കൊടുത്താകണം രാഷ്ട്ര നിർമാണം എന്നും കെസിഎഫ് സംസ്ഥാന പ്രസിഡന്റ് കെ.എം. ഫ്രാൻസിസ് ആഹ്വാനം ചെയ്തു. ജനവാസ മേഖലകളെ പൂർണമായും ഒഴിവാക്കി ബഫർ സോണ്‍ നിർണയിക്കണമെന്നും ന്യൂനപക്ഷ അവകാശങ്ങൾ നേടിയെടുക്കാൻ എല്ലാ ക്രൈസ്ത സമൂഹങ്ങളും പരിശ്രമിക്കണമെന്നും പ്രമേയത്തിലൂടെ യോഗം ആവശ്യപ്പെട്ടു. ജനവാസ മേഖലയിൽ ഇറങ്ങുന്ന വന്യമൃഗങ്ങളെ വെടിവച്ചു കൊല്ലാൻ ആവശ്യമായ നിയമ നിർമാണം നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
പീച്ചി ദർശനയിൽ വച്ചു നടന്ന എംസിഎ മൂവാറ്റുപുഴ രൂപത വാർഷിക സമ്മേളനം കേരള കാത്തലിക്ക് ഫെഡറേഷൻ (കെസിഎഫ്) സംസ്ഥാന പ്രസിഡന്റ് പ്രഫ.കെ.എം. ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു.
രൂപതാ വൈദികോപദേഷ്ടാവും വികാരി ജനറാളുമായ മോണ്‍. ചെറിയാൻ ചെന്നിക്കര ആമുഖ പ്രഭാഷണം നടത്തി. എംസിഎ സഭാതല ജനറൽ സെക്രട്ടറി വി.സി. ജോർജ് കുട്ടി മുഖ്യപ്രഭാഷണം നടത്തി.
അഡ്വഎൽദോ പൂക്കുന്നേൽ അധ്യക്ഷനായിരുന്ന യോഗത്തിൽ സജീവ് ജോർജ് സ്വാഗതം പറഞ്ഞു. കെ.ഡി. അപ്പച്ചൻ പ്രമേയം അവതരിപ്പിച്ചു. എൻ.ടി. ജേക്കബ്, മേരി കുര്യൻ, ഷിബു സി.ബി, മേരി ടവേഴ്സ്, തോമസ് കോശി എന്നിവർ പ്രസംഗിച്ചു