കോ​വൈ സൂ​പ്പ​ർ സ്റ്റാ​ർ പു​ര​സ്കാ​രം ആ​ദ്യ പ്ര​ജീ​ഷി​ന്
Monday, January 30, 2023 12:46 AM IST
കോ​യ​ന്പ​ത്തൂ​ർ : ഭാ​ര​ത് ക​ലാ​സം​ഗ​മ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച ഭാ​ഷാ​ന്ത​ര സം​ഗീ​ത മ​ത്സ​ര​ത്തി​ൽ ല​ളി​ത​ഗാ​നം ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യ ആ​ദ്യ പ്ര​ജീ​ഷ് കോ​വൈ സൂ​പ്പ​ർ സ്റ്റാ​ർ പു​ര​സ്കാ​രം നേ​ടി.
കേ​ര​ള ക​ൾ​ച്ച​റ​ൽ സെ​ന്‍റ​റി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് പ​ങ്കെ​ടു​ത്ത ആ​ദ്യ പ്ര​ജീ​ഷ് വെ​ങ്ക​ടാ​പു​രം ഭാ​ര​തി മെ​ട്രി​ക്കു​ലേ​ഷ​ൻ സ്കൂ​ളി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ് ആ​ദ്യ പ്ര​ജീ​ഷ്. ത​ല​ശ്ശേ​രി സ്വ​ദേ​ശി​യും സാ​യി ബാ​ബാ കോ​ള​നി​യി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കി​യി​ട്ടു​ള്ള പ്ര​ജീ​ഷി​ന്േ‍​റ​യും സി​ജ്ന​യു​ടേ​യും മ​ക​ളാ​ണ്.
കോ​യ​ന്പ​ത്തൂ​രി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കി​യി​ട്ടു​ള്ള വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ വി​വി​ധ ഭാ​ഷ​ക​ളി​ൽ നി​ന്നു​ള്ള മ​ത്സ​രാ​ർ​ത്ഥി​ക​ളാ​ണ് ഭാ​ര​ത് ക​ലാ സം​ഗ​മ​ത്തി​ന്‍റെ സം​ഗീ​ത മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. സീ​നി​യ​ർ വി​ഭാ​ഗം സോ​ളോ മ​ത്സ​ര​ത്തി​ൽ കേ​ര​ള ക​ൾ​ച്ച​റ​ൽ സെ​ന്‍റ​റി​ന്‍റെ വി​നീ​ത മ​ണി​ക​ണ്ഠ​ൻ ര​ണ്ടാം സ്ഥാ​നം നേ​ടി കോ​വൈ​സ്റ്റാ​ർ പു​ര​സ്കാ​ര​വും നേ​ടി. വി​ജ​യി​ക​ളാ​യ​വ​രെ കെ​സി​സി ഭാ​ര​വാ​ഹി​ക​ൾ അ​നു​മോ​ദി​ച്ചു.