ജോഡോ യാത്ര: മതേതര നിലപാടിനുള്ള അംഗീകാരമെന്നു എം.കെ.മുഹമ്മദ് ഇബ്രാഹിം
1263277
Monday, January 30, 2023 12:46 AM IST
കല്ലടിക്കോട്: രാഹുൽ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്ര മതേതര നിലപാടിനുള്ള അംഗീകാരമണെന്ന് ഐഎൻടിയുസി ജില്ലാ സെക്രട്ടറി എം.കെ.മുഹമ്മദ് ഇബ്രാഹിം പറഞ്ഞു. മതത്തിന്റെ പേരിൽ ഭാരതത്തെ വിഭജിക്കുന്ന കേന്ദ്ര സർക്കാരിനുള്ള താക്കീതായി യാത്ര മാറിയെന്നും അദ്ദേഹം പറഞ്ഞു.
കരിന്പ മണ്ഡലം കോണ്ഗ്രസ് കമ്മിറ്റി പ്രവർത്തക കണ്വൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം. മണ്ഡലം വൈസ് പ്രസിഡന്റ് ഡോ. മാത്യു കല്ലടിക്കോട് അധ്യക്ഷത വഹിച്ചു.
വി. സി ഉസ്മാൻ, സജീവ് ജോർജ്ജ്, അജേഷ് പുല്ലായിൽ,ജെന്നി ജോണ്, നൗഷാദ്, എൻ ഹംസ, മുഹമ്മദാലി, പി കെ മുഹമ്മദാലി, വിജയൻ ചുങ്കം, സലാം അസൈനർ തുടങ്ങിയവർ പ്രസംഗിച്ചു.