ഷോളയൂരിൽ ദന്ത പരിശോധന ക്യാന്പ്
1263610
Tuesday, January 31, 2023 12:51 AM IST
അഗളി: ഷോളയൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പാലക്കാട് ജില്ലാ ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സൗജന്യ ദന്ത പരിശോധന , ജീവിതശൈലീരോഗ നിർണ്ണയ ക്യാന്പുകൾ സംഘടിപ്പിച്ചു. ആദിവാസി ഉൗരുകളായ തെക്കെ പുതൂർ ചവടിയൂർ, ഉൗതുകുഴി എന്നീ ഉൗരുകളിൽ നടന്ന ക്യാന്പിൽ 70 ഓളം പേർ പങ്കെടുത്തു.
പാലക്കാട് ജില്ലാ ആശുപത്രി സീനിയർ ഡെന്റൽ സർജൻ ഡോ.കൃഷ്ണകുമാർ, ഡോ.ഫാസിൽ ഡെന്റൽ സർജൻ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ക്യാന്പിൽ ഡെന്റൽ ഹൈജിനിസ്റ്റുമാർ, ജില്ലാ ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസർ അൽജോ സി. ചെറിയാൻ, ഹെൽത്ത് ഇൻസ്പെക്ടർ എസ്.എസ്. കാളിസ്വാമി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗോപകുമാർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് സേതുലക്ഷ്മി,സൂര്യമോൾ, ആശ വർക്കേഴ്സ് പങ്കജം എന്നിവർ പങ്കെടുത്തു.