കൽക്കണ്ടി ത്രിത്വമല ദേവാലയത്തിൽ തിരുനാളാഘോഷത്തിന് ഒരുക്കങ്ങളായി
1263618
Tuesday, January 31, 2023 12:52 AM IST
കൽക്കണ്ടി: ത്രിത്വമല ദേവാലയത്തിൽ തിരുനാളാഘോഷം ഫെബ്രുവരി 3,4,5,6 തീയതികളിൽ നടക്കും. മൂന്നിന് വൈകുന്നേരം അഞ്ചിന് ഫാ. ആന്റു സി. അരീക്കാട്ട് കൊടിയേറ്റം നിർവഹിക്കും. നാലിന് ഉച്ചയ്ക്കുശേഷം മൂന്നരയ്ക്ക് രൂപം എഴുന്നള്ളിച്ചുവയ്ക്കൽ. വചനഗിരി സെന്റ് ജോർജ് പള്ളി വികാരി ഫാ. ജിൻസ് പ്ലാത്തോട്ടത്തിലിന്റെ കാർമികത്വത്തിൽ തിരുനാൾ കുർബാന, ലദീഞ്ഞ്. പാലക്കാട് ടൗണ്‍ നിത്യസഹായമാതാ പള്ളി വികാരി ഫാ. ഗിൽബർട്ട് എട്ടൊന്നിൽ വചന സന്ദേശം നൽകും. തുടർന്ന് കൽക്കണ്ടി കപ്പേളയിലേക്ക് പ്രദക്ഷിണം. രാത്രി ഏഴിന് വിശുദ്ധ കുരിശിന്റെ ആശീർവാദം, ബാൻഡ് മേളം, ചെണ്ടമേളം എന്നിവയുണ്ടാകും.
തിരുനാൾ ദിനമായ അഞ്ചിന് രാവിലെ ഒന്‍പതരയ്ക്ക് ആഘോഷമായ പാട്ടുകുർബാന, വചനസന്ദേശം. നെല്ലിപ്പതി ആശ്രമം സുപ്പീരിയർ ഫാ. ബിജു തെക്കേൽ സിഎസ്ടി കാർമികത്വം വഹിക്കും. തുടർന്ന് തോട്ടപ്പാടി ജംഗ്ഷനിലേക്ക് പ്രദക്ഷിണം, വിശുദ്ധ കുരിശിന്റെ ആശിർവാദം. ആറിന് രാവിലെ ഏഴിന് പരേത സ്മരണ, വിശുദ്ധ കുർബാന, ഒപ്പീസ്. വികാരി ഫാ. ജോമിസ് കൊടകശേരിൽ, കണ്‍വീനർ ഷാജി പുതുപ്പള്ളിൽ, കൈക്കാരന്മാരായ ജോബ് മടത്തനാട്ട്, ബിനു മുണ്ടുപാലം എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കം പുരോഗമിക്കുന്നു.