മൊ​ബൈ​ൽ ഫു​ഡ് അ​നാ​ലി​സി​സ് വാ​ഹ​നം കോയന്പത്തൂരിലെത്തി
Tuesday, January 31, 2023 12:52 AM IST
കോ​യ​ന്പ​ത്തൂ​ർ : ത​മി​ഴ്നാ​ട്ടി​ലെ ഭ​ക്ഷ​ണ​ശാ​ല​ക​ളി​ൽ ഭ​ക്ഷ​ണ​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​രം പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യി മൊ​ബൈ​ൽ ഫു​ഡ് അ​നാ​ലി​സി​സ് വാ​ഹ​നം അ​വ​ത​രി​പ്പി​ച്ചു. ചെ​ന്നൈ​യി​ൽ വ​ച്ച് ആ​രോ​ഗ്യ​ജ​ന​ക്ഷേ​മ മ​ന്ത്രി എം.​സു​ബ്ര​ഹ്മ​ണ്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​യ​ന്പ​ത്തൂ​ർ, സേ​ലം, ത​ഞ്ചാ​വൂ​ർ, തി​രു​നെ​ൽ​വേ​ലി എ​ന്നീ നാ​ല് ജി​ല്ല​ക​ളി​ലേ​ക്ക് ഈ ​ഭ​ക്ഷ്യ വി​ശ​ക​ല​ന വാ​ഹ​ന​ങ്ങ​ൾ ആ​ദ്യ​ഘ​ട്ട​ത്തി​ൽ അ​യ​ച്ചി​ട്ടു​ണ്ട്.
ഇ​ന്ന​ലെ കോ​യ​ന്പ​ത്തൂ​രി​ലെ​ത്തി​യ മൊ​ബൈ​ൽ ഫു​ഡ് അ​നാ​ലി​സി​സ് വാ​ഹ​നം ജി​ല്ലാ ക​ള​ക്ട​ർ സ​മീ​ര​ൻ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. കോ​യ​ന്പ​ത്തൂ​ർ ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ് ഓ​ഫീ​സ​ർ ത​മി​ഴ്ചെ​ൽ​വ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.