തൂങ്ങിമരിച്ച നിലയിൽ
1264086
Wednesday, February 1, 2023 11:56 PM IST
ആലത്തൂർ: പോലീസ് കേസിലെ പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുനിശേരി പരുത്തിക്കാട് അനിൽകുമാറി (38)നെയാണ് വീടിനു സമീപത്തെ പറന്പിലെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടു ദിവസം മുൻപ് ഇയാൾക്കെതിരെയുള്ള പരാതിയിൽ ആലത്തൂർ പോലീസ് കേസെടുത്തിരുന്നു. ഫോണ് ലൊക്കേഷൻ പരിശോധിച്ച് അന്വേഷണം ഉൗർജിതമാക്കി. അറസ്റ്റിലേക്ക് നീങ്ങവേ ആണ് ഇയാളെ മരിച്ചനിലയിൽ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു.