നൂ​റാം വാ​ർ​ഷി​കാ​ഘോ​ഷ നി​റ​വി​ൽ ഷൊ​ർ​ണൂ​ർ സെ​ന്‍റ് ആ​ന്‍റ​ണീ​സ് ച​ർ​ച്ച്
Thursday, February 2, 2023 12:33 AM IST
ഷൊർണൂർ: ഷൊ​ർ​ണൂ​ർ സെ​ന്‍റ് ആ​ന്‍റ​ണീ​സ് ടൗ​ണ്‍ ച​ർ​ച്ച് 100-ാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഉദ്ഘാടനവും ജൂ​ബി​ലി സ്മാ​ര​ക ഗ്രോ​ട്ടോ​യു​ടെ​യും മ​ണി​മ​ര​ത്തി​ന്‍റെ​യും ആശീർവാദവും വി​ശു​ദ്ധ അ​ന്തോ​ണീസി​ന്‍റെ മ​ധ്യ​സ്ഥ തി​രു​നാ​ളും ഉൗ​ട്ടു നേ​ർ​ച്ച​യും നാ​ളെ മു​ത​ൽ 11വ​രെ ന​ട​ക്കും. തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് വൈ​കീ​ട്ട് അ​ഞ്ചി​ന് ഇ​ട​വ​ക വി​കാ​രി ഫാ.​ഫ്രാ​ൻ​സി​സ് സേ​വ്യ​ർ ക​വ​ല​ക്ക​ൽ കൊ​ടി​യേ​റ്റം ന​ട​ത്തും.
തു​ട​ർ​ന്ന് പ്ര​ധാ​ന തി​രു​നാ​ൾ ദി​നമാ​യ 12ന് ​രാ​വി​ലെ പ​ത്തിന് ബിഷപ് ഡോ. പീ​റ്റ​ർ ആ​ബി​ർ അന്തോണിസ്വാമിയുടെ നേ​തൃ​ത്വ​ത്തി​ൽ ജ​പ​മാ​ല, നൊ​വേ​ന, വി​ശു​ദ്ധ കു​ർ​ബാ​ന, പ്ര​ദ​ക്ഷി​ണം, ഉൗ​ട്ടു​നേ​ർ​ച്ച, ജൂ​ബി​ലി സ്മാ​ര​ക ഗ്രോ​ട്ടോ​യു​ടെ​യും മ​ണി​മ​ര​ത്തി​ന്‍റെ​യും ആ​ശീർ​വാ​ദ​ക​ർ​മം ന​ട​ക്കും.

ആ​ശ ഫെ​സ്റ്റ് നാ​ലി​ന് മേ​ഴ്സി കോ​ള​ജി​ൽ

പാ​ല​ക്കാ​ട്: ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ശാ​പ്ര​വ​ർ​ത്ത​ക​രു​ടെ ക​ലാ​പ​ര​മാ​യ ക​ഴി​വ് പ്ര​ക​ടി​പ്പി​ക്കു​ന്ന​തി​ന് ആ​ശ ഫെ​സ്റ്റ്- 2023 സം​ഘ​ടി​പ്പി​ക്കു​ന്നു. നാ​ലി​ന് രാ​വി​ലെ ഒ​ന്പ​തി​ന് മേ​ഴ്സി കോ​ളേ​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ​കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്യും.
ഷാ​ഫി പ​റ​ന്പി​ൽ എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​കു​ന്ന പ​രി​പാ​ടി​യി​ൽ വി.​കെ. ശ്രീ​ക​ണ്ഠ​ൻ എം​പി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ ബി​നു​മോ​ൾ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​കും. ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​എ​സ് ചി​ത്ര, ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ പ്രി​യ അ​ജ​യ​ൻ, ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​കെ.പി. ​റീ​ത്ത, വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ മി​നി, സി​നി​മാ​താ​രം ഷാ​ജു ശ്രീ​ധ​ർ, ഫോ​ക് ലോ​ർ അ​ക്കാ​ദ​മി ജേ​താ​വ് പ്ര​ണ​വം ശ​ശി, മേ​ഴ്സി കോ​ളജ് പ്രി​ൻ​സി​പ്പൽ സിസ്റ്റർ ​ഗി​സ​ല്ല ജോ​ർ​ജ്, എ​ൻഎ​ച്ച്​എം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ ഡോ.​ ടി.​വി റോ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.

യുപി സ്കൂ​ൾ ടീ​ച്ച​ർ: അ​ഭി​മു​ഖം ഒ​ന്പതി​ന്

പാലക്കാട്: ജി​ല്ല​യി​ൽ പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ യു.​പി സ്കൂ​ൾ ടീ​ച്ച​ർ(​മ​ല​യാ​ളം) ത​സ്തി​ക മാ​റ്റം (കാ​റ്റ​ഗ​റി ന​ന്പ​ർ 334/2020) ത​സ്തി​ക​യി​ലേ​ക്ക് 2022 ഏ​പ്രി​ൽ 23 ന് ​പ്ര​സി​ദ്ധീ​ക​രി​ച്ച ചു​രു​ക്ക​പ്പ​ട്ടി​ക​യി​ലെ ഉ​ദ്യോ​ഗാ​ർ​ഥിക​ൾ​ക്ക് ഈ മാസം ഒ​ന്പതി​ന് എ​റ​ണാ​കു​ളം ജി​ല്ലാ പിഎ​സ്്സി ഓ​ഫീ​സി​ൽ അ​ഭി​മു​ഖം ന​ട​ക്കു​മെ​ന്ന് ജി​ല്ലാ പിഎ​സ്‌സി ഓ​ഫീ​സ​ർ അ​റി​യി​ച്ചു. ഉ​ദ്യോ​ഗാ​ർ​ഥിക​ൾ വ​ണ്‍ ടൈം ​വെ​രി​ഫി​ക്കേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ്, അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​യി അ​ഭി​മു​ഖ​ത്തി​ന് എ​ത്ത​ണം. ഫോണ്‍- 0491 2505398