മണ്ണാർക്കാട് അർബൻ ഗ്രാമീണ് സൊസൈറ്റിയിൽ വായ്പാ മേള തുടങ്ങി
1264149
Thursday, February 2, 2023 12:33 AM IST
മണ്ണാർക്കാട് : മണ്ണാർക്കാട് കേന്ദ്രമായി പ്രവർത്തിക്കുന്ന അർബൻ ഗ്രാമീണ് സൊസൈറ്റിയിൽ വായ്പാ മേള തുടങ്ങി. നഗരസഭ ചെയർമാൻ സി. മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി മാനേജിംഗ് ഡയറക്ടർ അജിത്ത് കുമാർ അധ്യക്ഷനായി.
നഗരസഭ കൗണ്സിലർമാരായ കെ. മൻസൂർ, ടി. ഇബ്രാഹിം, അമുദ തുടങ്ങിയവർ പങ്കെടുത്തു. ഫെബ്രുവരി ഒന്നു മുതൽ ഏഴു വരെയാണ് വായ്പമേള നടക്കുന്നത്. കച്ചവടക്കാർക്ക് 25,000 രൂപ മുതൽ 50,000 രൂപ വരെ മൂന്നു മാസത്തേക്കാണ് ദിവസതവണ വ്യവസ്ഥയിൽ വായ്പ നല്കുന്നത്.
സൊസൈറ്റിയുടെ എല്ലാ ബ്രാഞ്ചിലും ഈ ലോണ് ലഭ്യമാവും. അതാത് പ്രദേശത്തെ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ശിപാർശ കത്ത് വേണം. ഉപഭോക്താവിന് ഒരു മണിക്കൂറിനുള്ളിൽ പണം ലഭ്യമാകുന്ന രീതിയിലാണ് വായ്പ ഒരുക്കിയിട്ടുള്ളത്.