യു​ഡി​എ​ഫ് ഭ​ര​ണ​സ​മി​തി​യെ വെ​ല്ലു​വി​ളി​ച്ച് മുൻ പ്രസിഡന്‍റ് ഉ​മ്മു സ​ൽ​മ
Friday, February 3, 2023 12:29 AM IST
മ​ണ്ണാ​ർ​ക്കാ​ട്: മെ​ന്പ​ർ സ്ഥാ​ന​ത്തി​ന് അ​യോ​ഗ്യ​ത ക​ൽ​പ്പി​ക്കാ​ൻ മ​ണ്ണാ​ർ​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യെ വെ​ല്ലു​വി​ളി​ച്ച് മു​ൻ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. സി.​കെ. ഉ​മ്മു​സ​ൽ​മ.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യി​ൽ ആ​ണു​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ൽ ത​ന്‍റെ മെ​ന്പ​ർ സ്ഥാ​ന​ത്തി​ന് അ​യോ​ഗ്യ​ത ക​ൽ​പ്പി​ക്കൂ എ​ന്ന് ഉ​മ്മു സ​ൽ​മ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
ബ്ലോ​ക്ക്പ​ഞ്ചാ​യ​ത്തി​ലെ പ​ദ്ധ​തി​ക​ളി​ൽ വ്യാ​പ​ക അ​ഴി​മ​തി​ക​ളാ​ണ് ന​ട​ക്കു​ന്ന​ത്. ത​ന്‍റെ ഡി​വി​ഷ​നാ​യ അ​രി​യൂ​രി​നെ ഒ​ഴി​വാ​ക്കി​യാ​ണ് വി​ക​സ​ന​രേ​ഖ ത​യ്യാ​റാ​ക്കി​യി​ട്ടു​ള്ള​തു​ത​ന്നെ. ഓം​ബു​ഡ്സ്മാ​നി​ൽ പ​രാ​തി ന​ൽ​കി​യ ഉ​മ്മു​സ​ൽ​മ, വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ വി​വേ​ച​ന​മു​ണ്ടെ​ന്ന വി​ധി​യും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ഹാ​ജ​രാ​ക്കി.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ ദു​ർ​ഭ​ര​ണ​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും എ​ങ്ങ​നെ​യാ​ണ് ഭ​രി​ക്കേണ്ട​തെ​ന്ന് സെ​ക്ര​ട്ട​റി​യേ​യും ജ​ന​പ്ര​തി​നി​ധി​ക​ളേയും ​പ​ഠി​പ്പി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണെ​ന്നും ഓം​ബു​ഡ്സ്മാ​ന്‍റെ വി​ധി​യി​ൽ പ​റ​യു​ന്നു. അം​ഗ​ത്വ​ത്തി​ൽ നി​ന്ന് അ​യോ​ഗ്യ​യാ​ക്കാ​ൻ കൃ​ത്രി​മ രേ​ഖ​ക​ൾ ത​യ്യാ​റാ​ക്കു​ന്നു​വെ​ന്നും ജ​ന​ങ്ങ​ളോ​ടു​ള്ള ഉ​ത്ത​ര​വാ​ദി​ത്വം നി​ർ​വ​ഹി​ക്കാ​ൻ ജ​ന​കീ​യ സ​മ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ന​ട​ത്തു​മെ​ന്നും ഉ​മ്മു​സ​ൽ​മ പ​റ​ഞ്ഞു.
ഭ​ര​ണ​സ​മി​തി​യു​ടെ തു​ട​ക്ക​ത്തി​ൽ പ്ര​സി​ഡ​ൻ​റാ​യി ചു​മ​ത​ല​യേ​റ്റ​ശേ​ഷം വൈ​കാ​തെ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ ആ​ണ്‍​കോ​യ്മ​ക്കും അ​ഴി​മ​തി​ക്കു​മെ​തി​രെ യു​ഡി​എ​ഫി​ൽ ക​ലാ​പ​മു​ണ്ടാ​ക്കി. തു​ട​ർ​ന്ന് ഉ​മ്മു സ​ൽ​മ​യെ മുസ്ലീം ലീഗ് പാ​ർ​ട്ടിയിൽ നിന്ന് പു​റ​ത്താ​ക്കി. ഇ​തി​നി​ട​യി​ൽ വ്യാ​ജ ഒ​പ്പി​ട്ട രാ​ജി ക​ത്ത് സ്വീ​ക​രി​ച്ച് പ്ര​സി​ഡ​ന്‍റ് പ​ദ​വി​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യെ​ന്ന കേ​സ് നി​ല​വി​ലു​ണ്ട്.
നേ​ര​ത്തെ 2010 മു​ത​ൽ 5 വ​ർ​ഷ​ക്കാ​ലം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​മാ​യി​രു​ന്നു. 2015 ൽ ​മ​ത്സ​രി​ച്ച് പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും 2020 ൽ ​വീ​ണ്ടും മ​ത്സ​രി​ച്ച് വി​ജ​യി​ച്ച് പ്ര​സി​ഡ​ന്‍റാ​വു​ക​യാ​യി​രു​ന്നു.