ക്രാ​ഫ്റ്റ് ബ​സാ​ർ എ​ക്സി​ബി​ഷ​ൻ തു​ട​ങ്ങി
Saturday, February 4, 2023 1:16 AM IST
കോ​യ​ന്പ​ത്തൂ​ർ: ത​മി​ഴ്നാ​ട് ഹാ​ൻ​ഡ്ക്രാ​ഫ്റ്റ്സ് അ​സോ​സി​യേ​ഷ​ൻ സി​ങ്ക​ന​ല്ലൂ​രി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ക്രാ​ഫ്റ്റ് ബ​സാ​റി​ൽ ഉ​പ​ഭോ​ക്താ​ക്ക​ളെ കാ​ത്ത് 80ല​ധി​കം സ്റ്റാ​ളു​ക​ൾ. പ്ര​ദ​ർ​ശ​ന​വും വി​ല്പ​ന​യും നാ​ളെ​ക്കൂ​ടി മാ​ത്രം.
ബാ​ത്തി​ക് സാ​രി​ക​ൾ, ഹാ​ൻ​ഡ് എം​ബ്രോ​യ്ഡ​റി സാ​രി​ക​ൾ, സ്യൂ​ട്ടു​ക​ൾ, പോ​ച്ച​ന്പ​ള്ളി, മം​ഗ​ള​ഗി​രി സാ​രി​ക​ൾ, ഡ്ര​സ് മെ​റ്റീ​രി​യ​ലു​ക​ൾ, മ​ഹേ​ശ്വ​രി സാ​രി​ക​ൾ, ലെ​യ്സ് മെ​റ്റീ​രി​യ​ലു​ക​ൾ, പ​ക്രു സാ​രി​ക​ൾ എ​ന്നി​വ പ്ര​ദ​ർ​ശ​ന​ത്തി​ലു​ണ്ട്.​കൂ​ടാ​തെ, ടെ​റാ​ക്കോ​ട്ട, ലോ​ഹം, ബീ​ഡ് ആ​ഭ​ര​ണ​ങ്ങ​ൾ, ദ​സ്‌​സാ​ർ സി​ൽ​ക്ക്, പ്ര​കൃ​തി​ദ​ത്ത ഫൈ​ബ​ർ ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ, സി​ൽ​ക്ക് മാ​റ്റു​ക​ൾ, കൈ​കൊ​ണ്ട് നി​ർ​മ്മി​ച്ച കൊ​ട്ട​ക​ൾ, രാ​ജ​സ്ഥാ​നി ച​ണ​ങ്ങ​ൾ, ച​ണ ഷൂ​സ്, തു​ക​ൽ ഷൂ​സ്, പ​ഞ്ചാ​ബി ച​ണ​ങ്ങ​ൾ, കോ​ലാ​പു​രി ഷൂ​സ്, ഡോ​ഗ്ര മെ​റ്റ​ൽ​വെ​യ​ർ, ക​ലം​കാ​രി, മ​ധു​ബ​നി ഉത്പന്നങ്ങൾ മേളയിൽ ലഭ്യമാണ്.