ബ​ജ​റ്റി​ലെ അ​ധി​ക നി​കു​തി പി​ൻ​വ​ലി​ക്ക​ണം: ഉ​പ​ഭോ​ക്തൃ ആ​ക്ഷ​ൻ കൗ​ണ്‍​സി​ൽ
Saturday, February 4, 2023 1:17 AM IST
പാ​ല​ക്കാ​ട്: സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്‍റെ അ​ഴി​മ​തി​യും ധൂ​ർ​ത്തും കാ​ര്യ​ക്ഷ​മ​ത ഇ​ല്ലാ​യ്മ​യും കാ​ര​ണം വ​ന്നി​ട്ടു​ള്ള സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​ക്ക് ജ​ന​ങ്ങ​ളെ കൊ​ള്ള​യ​ടി​ച്ചും പോ​ക്ക​റ്റ് കാ​ലി​യാ​ക്കി​യും നി​ക​ത്താ​നു​ള്ള സം​സ്ഥാ​ന ബ​ജ​റ്റ് ജ​ന​ദ്രോ​ഹപ​ര​മാ​ണെ​ന്നും, വി​ല​ക്ക​യ​റ്റം കൊ​ണ്ട് സാ​ധാ​ര​ണ​ക്കാ​രെ പൊ​റു​തി മു​ട്ടി​ക്കു​ന്നതി​നു മാ​ത്ര​മേ ഇത് ഉ​പ​ക​രി​ക്കൂ​വെ​ന്നും കേ​ര​ള ഉ​പ​ഭോ​ക്തൃ ആ​ക്ഷ​ൻ കൗ​ണ്‍​സി​ൽ ജി​ല്ലാ ക​മ്മി​റ്റി കു​റ്റ​പ്പെ​ടു​ത്തി. പെ​ട്രോ​ളി​നും ഡീ​സ​ലി​നും ലി​റ്റ​റി​ന് ര​ണ്ടു രൂ​പ വ​ർ​ദ്ധി​പ്പി​ച്ച​തി​ന് പു​റ​മെ, കെ​ട്ടി​ട നി​കു​തി വ​ർ​ധന​വും ഗ​ണ്യ​മാ​യ വി​ല​ക്ക​യ​റ്റ​ത്തി​ന് ഇ​ട​യാ​ക്കു​മെ​ന്ന​തി​നാ​ൽ ബ​ജ​റ്റിലെ അ​ധി​ക നി​കു​തി പി​ൻ​വ​ലി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്ന് ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. കേ​ര​ള ഉ​പ​ഭോ​ക്തൃ ആ​ക്ഷ​ൻ കൗ​ണ്‍​സി​ൽ ചെ​യ​ർ​മാ​ൻ എ.​കെ. സു​ൽ​ത്താ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന. ക​ണ്‍​വീ​ന​ർ ഡോ. ​മാ​ന്നാ​ർ ജി.​രാ​ധാ​കൃ​ഷ്ണ​ൻ, എം.​ രാ​മ​കൃ​ഷ്ണ​ൻ, എ​സ്. കു​മാ​ര​ൻ, എ​സ്.​ശ​ശീ​ന്ദ്ര​ൻ, എ. ​ന​ട​രാ​ജ​ൻ, കെ.​ രാ​മ​കൃ​ഷ്ണ​ൻ, എ​സ്.​രാ​ധാ​കൃ​ഷ്ണ​ൻ, കെ.​വി​ജ​യ​നാ​ഥ​ൻ, ടി.​അ​ബൂ​ബ​ക്ക​ർ, എം.​സി. വി​ജ​യ രാ​ഘ​വ​ൻ, ആ​ർ.​രാ​മ​കൃ​ഷ്ണ​ൻ പ്ര​സം​ഗി​ച്ചു.