ജയ്ക്രിസ്റ്റോയുടെ 11 സിസ്റ്റേഴ്സ് ജൂബിലി നിറവിൽ
1264982
Sunday, February 5, 2023 12:23 AM IST
പാലക്കാട്: ജയ്ക്രിസ്റ്റോ പ്രോവിൻസിലെ 11 സിസ്റ്റേഴ്സ് ജൂബിലി നിറവിൽ.
സിഎംസി ജെയ് ക്രിസ്റ്റോ, ക്രിസ്റ്റോ, ജയറാണി പ്രോവിൻസുകളിലെ സമർപ്പണജീവിതത്തിന്റെ 50 വർഷങ്ങൾ പിന്നിട്ട ഏഴു സിസ്റ്റർമാരുടെ സുവർണ ജൂബിലിയും 25 വർഷങ്ങൾ പിന്നിട്ട നാലു സിസ്റ്റർ മാരുടെ രജത ജൂബിലിയും ആഘോഷിച്ചു.
കാണിക്കമാതാ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങുകളിൽ ബിഷപ് മാർ പീറ്റർ കൊച്ചു പുരയ്ക്കൽ മുഖ്യ കാർമികത്വം വഹിച്ചു.
മോണ്‍. ജീജോ ചാലക്കൽ, ഫാ. ഡേവിസ് ചക്കാലമറ്റം എന്നിവർ സഹകാർമികരായിരുന്നു. സിഎംസി ജനറൽ കൗണ്‍സിലർ സിസ്റ്റർ റോസിലിൻ, ജയ് ക്രിസ്റ്റോ പ്രൊവിൻഷ്യൽ സിസ്റ്റർ ലിയോണി, ക്രിസ്റ്റോ പ്രൊവിൻഷ്യൽ സിസ്റ്റർ സജീവ, ജയ് റാണി പ്രൊവിൻഷ്യൽ സിസ്റ്റർ ശാലിനി എന്നിവരും വൈദികരും സിസ്റ്റർമാരും ബന്ധുമിത്രാദികളും പങ്കെടുത്തു.