ഏകദിന ശില്പശാല സംഘടിപ്പിച്ചു
1264999
Sunday, February 5, 2023 12:25 AM IST
പാലക്കാട്: നാഷണൽ ആയുഷ് മിഷൻ, ഭാരതീയ ചികിത്സാഹോമിയോ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിൽ ജില്ലയിലെ ആയുഷ് ഡോക്ടർമാർക്കായി ഏകദിന ശില്പശാല സംഘടിപ്പിച്ചു. ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററിലേക്കുള്ള ലാപ്ടോപ്പ് വിതരണവും ശില്പശാല ഉദ്ഘാടനവും ജില്ലാ കളക്ടർ ഡോ.എസ് ചിത്ര നിർവഹിച്ചു.
ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എസ്. ഷിബു അധ്യക്ഷനായ പരിപാടിയിൽ ആയുഷ്മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സുനിത, ഡോ. വി. സുനന്ദ, ഡോ. കെ.ജി ശ്രീനിജൻ, ഡോ. മനോജ് തോമസ്, ഡോ. ഉമ എന്നിവർ സംസാരിച്ചു.