ചിറ്റടി വളയലിൽ ടോറസും ഓട്ടോ ടാക്സിയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്ക്
1265328
Monday, February 6, 2023 1:13 AM IST
മംഗലംഡാം : ചിറ്റടിക്ക് സമീപം വളയലിൽ ടോറസും ഓട്ടോ ടാക്സിയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റു. ചിറ്റടി പുളിഞ്ചോട്ടിൽ രാമകൃഷ്ണന് (45) ആണ് പരിക്കേറ്റത്.
ഞായറാഴ്ച ഉച്ചയ്ക്ക് 11.45 ഓടെയാണ് അപകടം നടന്നത്. മംഗലംഡാം ഭാഗത്ത് നിന്ന് ലോഡുമായി പോയ ടോറസും എതിർ ദിശയിൽ വന്ന ഓട്ടോ ടാക്സി യുമാണ് കൂട്ടിയിടിച്ചത്.
പരിക്കേറ്റ രാമകൃഷ്ണൻ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മംഗലംഡാം പോലീസ് സ്ഥലത്തെത്തി.
പല പ്രാവശ്യം അറ്റകുറ്റപ്പണികൾ നടത്തിയ മംഗലംഡാം മുടപ്പല്ലൂർ റോഡ് പല ഭാഗത്തും തകർന്ന് കിടക്കുകയാണ്.
അമിതഭാരം കയറ്റി നൂറുകണക്കിന് വാഹനങ്ങളാണ് ഈ വഴി കടന്നുപോകുന്നത്. റോഡിന്റെ തകർച്ച കാരണം ഈ റൂട്ടിൽ അപകടങ്ങളും കൂടി.