റ​ബ​റി​ന്‍റെ ഉ​ത്തേ​ജ​ക പാ​ക്കേ​ജ് 200 രൂ​പ​യാ​യി ഉ​യ​ർ​ത്ത​ണം: ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ്
Monday, February 6, 2023 1:13 AM IST
വ​ട​ക്ക​ഞ്ചേ​രി: റ​ബ​റി​ന്‍റെ ഉ​ത്തേ​ജ​ക പാ​ക്കേ​ജ് 170 രൂ​പ​യി​ൽനി​ന്ന് കി​ലോയ്​ക്ക് 200 രൂ​പ​യാ​ക്കി ഉ​യ​ർ​ത്ത​ണ​മെ​ന്ന് ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ മാ​ത്ര​മെ പ്രോ​ത്സാ​ഹ​ന ന​ട​പ​ടി​ക​ൾ കൊ​ണ്ട് ക​ർ​ഷ​ക​ർ​ക്ക് പ്ര​യോ​ജ​നം ല​ഭി​ക്കു. റ​ബ​റിന്‍റെ വി​ല​യി​ടി​വ് ത​ട​യാ​ൻ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കാ​ൾ100​കോ​ടി രൂ​പ വ​ർ​ധി​പ്പി​ച്ച് 600 കോ​ടി​യാ​ക്കി ഉ​യ​ർ​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും ക​ർ​ഷ​ക​ർ​ക്ക് ഇ​തി​ലൂ​ടെ കാ​ര്യ​മാ​യ പ്ര​യോ​ജ​നം ല​ഭി​ക്കി​ല്ല. റ​ബ​ർ ക​ർ​ഷ​ക​രെ സം​ബ​ന്ധി​ച്ച് ബ​ജ​റ്റ് ഏ​റെ നി​രാ​ശാ​ജ​ന​ക​മാ​ണെ​ന്നും വി​ല​യി​രു​ത്തി. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​സി.​ ഗീ​വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.