കച്ചേരിമേട് ബസ് പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ തള്ളിയ മാലിന്യം നീക്കം ചെയ്യണം
1265584
Tuesday, February 7, 2023 12:03 AM IST
ചിറ്റൂര്‍ : കച്ചേരിമേട് നഗരസഭാ ബസ് പാര്‍ക്കിംഗ് കോമ്പൗണ്ടില്‍ മാലിന്യം തള്ളിയിരിക്കുന്നത് യാത്രക്കാര്‍ക്ക് അതീവദുഷ്കരമായിരിക്കുകയാണ്.
യാത്രക്കാര്‍ മരത്തണലില്‍ ബസ് കാത്തു നില്ക്കുന്ന സ്ഥലത്താണ് വ്യാപകമായി പാസ്റ്റിക് ബോട്ടിലുകള്‍ ഉള്‍പ്പെടെ തള്ളിയിരിക്കുന്നത്. ശുചിമുറിയില്ലാത്തതിനാല്‍ യാത്രക്കാര്‍ നിര്‍ത്തിയിട്ട ബസുകളുടെ മറവിലാണ് യാത്രക്കാര്‍ മൂത്ര വിസര്‍ജനം നടത്തുന്നത്. കോമ്പൗണ്ടിനു സമീപത്തുള്ള മതില് ഏതു സമയത്തും തകരുന്ന നിലയിലാണുള്ളത്. മതില് നിലംപതിച്ചാല്‍ ബസുകള്‍ക്കോ യാത്രക്കാര്‍ക്കോ അപകട സാധ്യതണ്ട്. യാത്രക്കാര്‍ക്ക് വെയിലും മഴയും ഏല്‍ക്കാത്ത കാത്തിരുപ്പ് കേന്ദ്രവും ശുചിമുറിയും നിര്‍മ്മിക്കേണ്ടത് അനിവാര്യമായിരിക്കുകയാണ്.