പ​ട്ടാ​മ്പി താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി​യിൽ വിമർശനം
Wednesday, February 8, 2023 1:05 AM IST
ഷൊ​ര്‍​ണൂ​ര്‍: ഭാ​ര​ത​പ്പു​ഴ​യെ ക​ത്തി​ക്കു​ന്ന​തി​നെ​തി​രെ പ​ട്ടാ​മ്പി താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി​യും രം​ഗ​ത്ത്.
വേ​ന​ല്‍​ക്കാ​ല​ത്ത് ഭാ​ര​ത​പ്പു​ഴ​യി​ലെ കു​റ്റി​ക്കാ​ടു​ക​ളി​ല്‍ തീ​യി​ടു​ന്ന​വ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​നാ​ണ് താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി​യി​ല്‍ തീ​രു​മാ​ന​മാ​യ​ത്.
പു​ഴ​യി​ല്‍ പ​ല​യി​ട​ങ്ങ​ളി​ലാ​യി തീ​യി​ട​ല്‍ ഇ​ട​യ്ക്കി​ടെ​യു​ണ്ടാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ജാ​ഗ്ര​ത വേ​ണ​മെ​ന്ന് താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി യോ​ഗം മു​ന്ന​റി​യി​പ്പ് ന​ല്‍​കി. തീ​യി​ട​ല്‍ ശ്ര​ദ്ധ​യി​ല്‍​പെ​ട്ടാ​ല്‍ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​രെ അ​റി​യി​ക്ക​ണ​മെ​ന്നും പ​ട്ടാ​മ്പി, തൃ​ത്താ​ല മേ​ഖ​ല​ക​ളി​ല്‍ ഭാ​ര​ത​പ്പു​ഴ​യി​ലെ കു​റ്റി​ക്കാ​ടു​ക​ളി​ല്‍ തീ​പി​ടി​ത്തം പ​തി​വാ​കു​ന്ന​ത് ത​ട​യാ​ന്‍, തീ​യി​ട​ല്‍ ന​ട​ത്തു​ന്ന​വ​ര്‍​ക്കെ​തി​രെ പോ​ലീ​സ് ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും യോ​ഗം നി​ര്‍​ദേ​ശി​ച്ചു.
ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​യ പ​ട്ടാ​മ്പി​-കു​ള​പ്പു​ള്ളി റോ​ഡ് ന​വീ​ക​ര​ണ ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്ന് മു​ഹ​മ്മ​ദ് മു​ഹ​സി​ന്‍ എം​എ​ല്‍​എ യോ​ഗ​ത്തി​ല്‍ നി​ര്‍​ദേ​ശം ന​ല്‍​കി.
റോ​ഡ​രി​കി​ലെ ശു​ദ്ധ​ജ​ല വി​ത​ര​ണ പ​ദ്ധ​തി​യി​ലെ പൈ​പ്പ് ലൈ​ന്‍ മാ​റ്റി സ്ഥാ​പി​ക്ക​ല്‍, വൈ​ദ്യു​ത തൂ​ണു​ക​ള്‍ വ​ശ​ങ്ങ​ളി​ലേ​ക്ക് മാ​റ്റ​ല്‍, റോ​ഡി​നാ​വ​ശ്യ​മാ​യ വീ​തി​യി​ല്ലാ​ത്ത സ്ഥ​ല​ങ്ങ​ളി​ലെ സ്ഥ​ലം ഏ​റ്റെ​ടു​പ്പ് ന​ട​പ​ടി​ക​ള്‍ തു​ട​ങ്ങി​യ​വ വേ​ഗ​ത്തി​ല്‍ പൂ​ര്‍​ത്തീ​ക​രി​ച്ചെ​ങ്കി​ല്‍ മാ​ത്ര​മേ റോ​ഡ് വീ​തി കൂ​ട്ടി ന​വീ​ക​രി​ക്കാ​നാ​കൂ എ​ന്ന് എം​എ​ല്‍​എ പ​റ​ഞ്ഞു.
ജ​ല ജീ​വ​ന്‍ മി​ഷ​ന്‍ പ​ദ്ധ​തി​യി​ലെ അ​പാ​ക​ത​ക​ള്‍ പ​രി​ഹ​രി​ച്ച് പ​രാ​തി​ക​ള്‍ ഒ​ഴി​വാ​ക്കാ​ന്‍ ന​ട​പ​ടി വേ​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധ്യ​ക്ഷ​ന്മാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.
തൃ​ത്താ​ല വെ​ള്ളി​യാ​ങ്ക​ല്ലി​ല്‍ നി​ന്നു​ള്ള മ​ണ​ലെ​ടു​പ്പ് നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​മു​യ​ര്‍​ന്നു. മു​ഹ​മ്മ​ദ് മു​ഹ​സി​ന്‍ എം​എ​ല്‍​എ. അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ ത​ഹ​സി​ല്‍​ദാ​ര്‍ ടി.​പി. കി​ഷോ​ര്‍, ഡ​പ്യൂ​ട്ടി ത​ഹ​സി​ല്‍​ദാ​ര്‍ വി.​പി സെ​യ്ദ് മു​ഹ​മ്മ​ദ്, ഭൂ​രേ​ഖ ത​ഹ​സി​ല്‍​ദാ​ര്‍ പി. ​ഗി​രി​ജാ​ദേ​വി, ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ ഒ.​ല​ക്ഷ്മി​ക്കു​ട്ടി, പ​ഞ്ചാ​യ​ത്ത് അ​ധ്യ​ക്ഷ​ന്മാ​രാ​യ എം.​സി. അ​ബ്ദു​ല്‍ അ​സീ​സ്, എ.​ആ​ന​ന്ദ​വ​ല്ലി, എം.​ടി.​മു​ഹ​മ്മ​ദാ​ലി, ഇ.​ടി.​മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ എം​പി​യു​ടെ പ്ര​തി​നി​ധി സി.​എം.​അ​ലി, വി.​കെ. ശ്രീ​ക​ണ്ഠ​ന്‍ എം​പി​യു​ടെ പ്ര​തി​നി​ധി കെ. ​ആ​ര്‍. നാ​രാ​യ​ണ​സ്വാ​മി പ്ര​സം​ഗി​ച്ചു.