ചുരം റോഡിൽ മരംവീണ് ഗതാഗതതടസം
1265937
Wednesday, February 8, 2023 1:06 AM IST
അഗളി : അട്ടപ്പാടി ചുരം റോഡിൽ മരം ഒടിഞ്ഞു വീണ് ഗതാഗതം തടസപ്പെട്ടു. ഏഴാം വളവിന് സമീപം ഇന്നലെ ഉച്ച കഴിഞ്ഞ് നാലുമണിയോടെയാണ് സംഭവം.
മണ്ണാർക്കാട് നിന്നു അഗ്നി രക്ഷാ സേന ഉടൻ സ്ഥലത്തെത്തി വീണ മരം മുറിച്ചുനീക്കി ഗതാഗതം പുനസ്ഥാപിച്ചു. അര മണിക്കൂറിലേറെ ചുരത്തിൽ ഗതാഗത തടസമുണ്ടായി.
ചുരം റോഡിൽ ഇരുവശത്തുമായി നിരവധി മരങ്ങൾ അപകടം സംഭവിക്കാവുന്നവിധം റോഡിനു ഭീഷണിയായി നില്‍ക്കുന്നുണ്ടെന്നും ഇവ അടിയന്തിരമായി മുറിച്ചുനീക്കാൻ നടപടിയുണ്ടാകണമെന്നും യാത്രക്കാർ ആവശ്യപ്പെട്ടു.