വിദ്യാർഥികൾക്കിടയിൽ മയക്കുമരുന്ന് വില്പന നടത്തിയ നാലുപേർ അറസ്റ്റിൽ
1265939
Wednesday, February 8, 2023 1:06 AM IST
കോയന്പത്തൂർ : കോളജ് വിദ്യാർഥികൾക്കിടയിൽ വ്യാപകമായി മയക്കുമരുന്ന് ഉപയോഗിക്കുന്നതായി കണ്ടെത്തി.
നിലവിൽ കോയന്പത്തൂർ പോലീസ് മയക്കുമരുന്ന് വില്പന സംഘത്തിലെ 50 ലധികം പേരെ പിടികൂടി നടപടി സ്വീകരിച്ചിട്ടുണ്ട്. സൗത്ത് ഉക്കടത്ത് സ്വീവേജ് ഫാമിന് സമീപം ചിലർ മയക്കുമരുന്ന് ഒളിപ്പിച്ച് വില്പന നടത്തുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പെരിയകട റോഡ് സബ് ഇൻസ്പെക്ടർ ഷണ്മുഖത്തിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
പരിശോധനയിൽ മയക്കുമരുന്ന് ഗുളികകൾ രഹസ്യമായി വില്പന നടത്തിയ ജി.എം. നഗറിലെ ചിത്രകാരൻ മുഹമ്മദ് നവാസ് (23), വിൻസെന്റ് റോഡിൽ മുഹമ്മദ് താരിഖ് (20), പുല്ലുകാട്ട് സ്വദേശി കാർത്തികേയൻ (27), കുനിയമുത്തൂർ സ്വദേശി അൽമനാർ (23) എന്നിവരെ അറസ്റ്റു ചെയ്തു. ഇവരിൽ നിന്ന് വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 150 മയക്കുമരുന്ന് ഗുളികകളും മൂന്ന് മൊബൈൽ ഫോണുകളും പോലീസ് പിടിച്ചെടുത്തു.
അറസ്റ്റിലായ നാലു പേരെയും കോടതി റിമാൻഡു ചെയ്തു.