ജെഎംജെ ഹൗസിംഗ് ലിമിറ്റഡ് പുതിയ ഭവനപദ്ധതി ഉദ്ഘാടനം
1265941
Wednesday, February 8, 2023 1:06 AM IST
കോയന്പത്തൂർ : ജെഎംജെ ഹൗസിംഗ് ലിമിറ്റഡിന്റെ പുതിയ ഭവന നിർമാണ പദ്ധതിയായ കോയന്പത്തൂർ തടാകം റോഡിൽ ആരംഭിച്ചിരിക്കുന്ന ജോയ് പാരഡൈസ് പ്രോജക്ടിന്റെ ഉദ്ഘാടനം നടത്തി.
കന്പനിയുടെ മാനേജിംഗ് ഡയറക്ടർ വിൽസണ്‍ പി.തോമസിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ വിശിഷ്ടാതിഥിയായി പ്രമുഖ നടിയും പിന്നണി ഗായികയുമായ രമ്യ നന്പീശൻ പങ്കെടുത്തു.
ഈ ചടങ്ങിൽ വിവിധ മേഖലകളിൽ നിന്നുള്ളവർ, പഞ്ചായത്ത് പ്രതിനിധികൾ തുടങ്ങി അനേകം പ്രമുഖ അതിഥികൾ പങ്കെടുത്തു.റിട്ട.ജില്ല സെഷൻസ് ജഡ്ജ് മുഹമ്മദ് ജിയാബുദ്ദീൻ, ഡിഎസ്പി ടി.നമശിവായം പെരിയനായ്ക്കൻ പാളയം, വിനോദ് സിംഗ് റാത്തോർ, ചാവറ വിദ്യാഭവൻ പ്രിൻസിപ്പൽ ഫാ.ഡോ. ഫ്രാൻസിസ് സേവിയർ, രംഗരാജ്, ലയണ്‍ ആർ.എൻ. കരുണാനിധി, അഡ്വ.എം. രാജേന്ദ്രൻ, അമൃതവള്ളി ഷണ്മുഖ സുന്ദരം എന്നിവർ സംസാരിച്ചു.
കൂടാതെ കോയന്പത്തൂർ തടാകം പ്രധാന റോഡിലുള്ള ജോയ് പാരഡൈസിൽ ഹൗസ് പ്ലോട്ട് ബുക്കിംഗ് ആരംഭിച്ചു.