ചാ​ക്കി​ൽ കെ​ട്ടി​യ നി​ല​യി​ൽ അ​ജ്ഞാ​ത മൃ​ത​ദേ​ഹം
Wednesday, February 8, 2023 10:55 PM IST
കു​ഴ​ൽ​മ​ന്ദം: തേ​ങ്കു​റു​ശി വെ​ള്ള​പ്പാ​റ റോ​ഡി​ൽ ചി​റ​ക്കോ​ടി​ന് സ​മീ​പം ചാ​ക്കി​ൽ കെ​ട്ടി​യ നി​ല​യി​ൽ അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. 25നും 35​നു​മി​ട​യി​ൽ പ്രാ​യ​മു​ള്ള നാ​ല​ടി​യി​ൽ താ​ഴെ മാ​ത്രം ഉ​യ​ര​മു​ള്ള പു​രു​ഷ​ന്‍റെ മൃ​ത​ദേ​ഹ​ത്തി​ന് നാ​ലു​ദി​വ​സ​ത്തോ​ളം പ​ഴ​ക്ക​മു​ണ്ട്. റോ​ഡി​ൽനി​ന്നു 50 മീ​റ്റ​റോ​ളം അ​ക​ലെ​യാ​യാ​ണ് ജീ​ർ​ണി​ച്ച മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ പ​തി​നൊ​ന്നി​ന് ഇ​തു​വ​ഴി പോ​യ വ​ഴി​യാ​ത്ര​ക്കാ​ർ മൃ​ത​ദേ​ഹം ക​ണ്ട് കു​ഴ​ൽ​മ​ന്ദം പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

കി​ട​ക്ക​യു​ടെ ഭാ​ഗ​ങ്ങ​ളും മ​റ്റും ക​ണ്ടെ​ത്തി​യ​തി​നാ​ൽ ശാ​രീ​രി​ക വൈ​ക​ല്യ​മു​ള്ള കി​ട​പ്പു​രോ​ഗി​യു​ടെയാകാം എന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സ്. കൊ​ല​പാ​ത​ക സാ​ധ്യ​ത​യും പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.​ആ​ല​ത്തൂ​ർ ഡി​വൈ​എ​സ്പി ആ​ർ. അ​ശോ​ക് കു​മാ​ർ, കു​ഴ​ൽ​മ​ന്ദം പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ആ​ർ. ര​ജീ​ഷ്, എ​സ്ഐ സി. ​ഗി​രീ​ഷ് കു​മാ​ർ എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി. മൃ​ത​ദേ​ഹം ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.