ഊട്ടറപ്പാലം ബലപ്പെടുത്തൽ പ്രവൃത്തികൾ തുടങ്ങി
Thursday, February 9, 2023 12:45 AM IST
കൊ​ല്ല​ങ്കോ​ട്: ഉൗ​ട്ട​റ​പ്പാ​ല​ത്തി​ൽ റോ​ഡി​ലും തൂ​ണു​ക​ളി​ലും ബ​ല​ക്ഷ​യം ഉ​ണ്ടാ​യ ​ഭാ​ഗത്ത് പു​ന​ർ നി​ർ​മാ​ണ പ്ര​വ​ർ​ത്തി​ക​ൾ തു​ട​ങ്ങി. ഇ​തി​നാ​യി പാ​ല​ത്തി​ന്‍റെ തൂ​ണു​ക​ൾ ബ​ല​പ്പെ​ടു​ത്ത​ൽ ജോ​ലി​ക​ളാ​ണ് ന​ട​ന്നു​വ​രു​ന്ന​ത്. ഇ​ന്ന​ലെ പൊ​തു​മ​രാ​മ​ത്ത് ബ്രി​ഡ്ജ​സ് വി​ഭാ​ഗം എ​ൻ​ജി​ന​ീയ​ർ സം​ഘം സ്ഥ​ല​ത്തെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം വി​ല​യി​രു​ത്തി.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി മ​ണ്ണുപ​രി​ശോ​ധ​ന​യും ന​ട​ന്നു​വ​രു​ന്നു​ണ്ട്. ജ​നു​വ​രി ഏ​ഴി​നാ​ണ് പാ​ല​ത്തി​ൽ ഗ​ർ​ത്ത​മു​ണ്ടാ​യ​ത്.

ഇ​തി​നെ തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ വി​ദ​ഗ്ധ​സം​ഘം പ​രി​ശോ​ധി​ച്ച​തി​ൽ പാ​ലം ഗ​താ​ഗ​തയോ​ഗ്യ​മ​ല്ലെ​ന്ന് വി​ല​യി​രു​ത്തി എ​ട്ടാം തി​യ​തി ഇ​തു വ​ഴി ഗ​താ​ഗ​തം നി​രോ​ധി​ച്ചു.

ഉൗട്ടറ പുഴപ്പാ​ല​ത്തി​ലു​ടെ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളും ആം​ബു​ല​ൻ​സ് ഉ​ൾ​പ്പെ​ടെ ചെ​റു​വാ​ഹ​ന​സ​ഞ്ചാ​രം ഏ​ർ​പ്പെ​ടു​ത്താ​ൻ യു​ദ്ധ കാ​ല​ടി​സ്ഥാ​ന​ത്തി​ൽ ന​ട​പടി​ക​ൾ ഉ​ണ്ടാ​വ​ണ​മെ​ന്ന് പൊ​തു​പ്ര​വ​ർ​ത്ത​ക​ർ, യാ​ത്ര​ക്കാ​ർ, രാ​ഷ്രീ​യ സം​ഘ​ട​ന​ക​ൾ, വ്യാ​പാ​രി​ക​ളു ആ​വ​ശ്യം ഉ​ന്ന​യി​ച്ചി​രു​ന്നു.

തുടർന്ന് ഇ​തു​മാ​യി ബ​ന്ധ​പ്പ​ട്ട് സ്ഥ​ലം എം​എ​ൽ​എ കെ.​ബാ​ബു മു​ഖ്യ​മ​ന്ത്രി​യെ ക​ണ്ട് സ​ഹാ​യം അ​ഭ്യ​ർ​ത്ഥി​ച്ചി​രു​ന്നു. അതിനു ശേഷമാണ് പാ​ലം ബ​ല​പ്പെ​ടു​ത്ത​ൽ ജോ​ലി​ക​ൾ ദ്രുത​ഗ​തി​യി​ൽ പു​രോ​ഗ​മി​ച്ചി​രിക്കു​ന്ന​ത്.

നാ​ലു​മാ​സ​ത്തി​ന​കം പാ​ലം ബ​ല​പ്പെ​ടു​ത്ത​ൽ ജോ​ലി പൂ​ർ​ത്തി​യാ​ക്കാ​നാ​വു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്ക​പ്പെ​ടു​ന്ന​ത്. എ​ന്നാ​ൽ നി​ല​വി​ൽ മൂന്നു നാ​ലു കി​ലോ​മീ​റ്റ​ർ അ​ധി​കദൂ​രം ചു​റ്റി ആ​ല​ന്പ​ള്ളം, ആ​ന​മാ​റി വ​ഴി​യാ​ണ് ബ​സ് ഉ​ൾ​പെ​ടെ വാ​ഹ​ന​ങ്ങ​ൾ സ​ഞ്ച​രി​ക്കുന്ന​ത്. അതിനാൽ പ്രദേശ വാസികൾ ദുരിതത്തിലാണ്.

ത​ക​ർ​ന്ന ഉൗട്ടറ പുഴ പാ​ല​ത്തി​നു സ​മീ​പം പു​തി​യ​പാ​ലം നി​ർ​മ്മി​ച്ച് ഗ​താ​ഗ​തം പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന​താ​ണ് ജ​ന​കീ​യാ​വ​ശ്യ​മാ​യി​രി​ക്കു​ന്ന​ത്.