റോ​ഡി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്തെ ഗ​ർ​ത്തം ശ​രി​പ്പെ​ടു​ത്ത​ണം
Thursday, February 9, 2023 12:47 AM IST
കൊ​ല്ല​ങ്കോ​ട്: വാ​ഹ​ന തി​ര​ക്കേ​റി​യ കൊ​ല്ല​ങ്കോ​ട് ടൗ​ണ്‍ റോ​ഡി​ൽ ഗ​ർ​ത്ത​മു​ണ്ടാ​യി​രി​ക്കു​ന്ന​ത് യാ​ത്ര ദു​ഷ്ക​ര​മാ​യി​രി​ക്കു​ക​യാ​ണ്. റോ​ഡു​വ​ക്ക​ത്തെ പൈ​പ്പു പൊ​ട്ടി വെ​ള്ളം ഒ​ഴു​കി​യ​തി​നാ​ലാ​ണ് ടാ​റി​ള​കി ഗ​ർ​ത്തം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ബ്ലോ​ക്ക് ഓ​ഫീ​സി​ലേ​ക്കു​ള്ള തി​രി​വു റോ​സി ലാ​ണെ​ന്ന​തി​നാ​ൽ വ​ലി​യ വാ​ഹ​ന​ങ്ങ​ൾ സ​ഞ്ച​രി​ക്കു​ന്ന​ത് വി​ഷ​മ​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ്.
നി​ല​വി​ൽ വാ​ഹ​ന​ങ്ങ​ൾ റോ​ഡി​ന്‍റെ വ​ല​തു​വ​ശം ചേ​ർ​ന്നാ​ണ് സ​ഞ്ചാ​രം. ഇ​തു​മൂ​ലം കാ​ല​ത്തും വൈ​കു​ന്നേ​ര സ​മ​യ​ങ്ങ​ളി​ലും ഗ​താ​ഗ​ത​കു​രു​ക്കു ഉ​ണ്ടാകു​ന്നു​ണ്ട്. സ​മീ​പ​ത്തെ വ്യാപാ​രി​ക​ൾ അ​റി​യി​ച്ചി​ട്ടും ബ​ന്ധ​പ്പെ​ട്ട വ​കു​പ്പ് അ​ധി​കൃ​ത​ർ ഗ​ർ​ത്തം ശ​രി​പ്പെ​ടു​ത്താ​ൻ തു​നി​ഞ്ഞി​ട്ടി​ലെ്ല​ന്ന​ാ​ണ് പ​രാ​തി. ഗ​ർ​ത്തം കൂ​ടു​ത​ൽ വ്യാ​പി​ച്ചാ​ൽ യാ​ത്ര​ കൂ​ടു​തൽ ദുഷ്കരമാകും.