ചു​ങ്ക​ത്ത് ഡി​വൈ​ഡ​റി​ൽ ത​ട്ടി മി​നി​ വാ​ൻ മ​റി​ഞ്ഞു
Thursday, February 9, 2023 12:47 AM IST
കു​മ​രം​പു​ത്തൂ​ർ : ദേ​ശീ​യ​പാ​ത​യി​ൽ കു​മ​രം​പു​ത്തൂ​ർ ചു​ങ്ക​ത്ത് മി​നി വാ​ൻ ഡി​വൈ​ഡ​റി​ൽ ക​യ​റി മ​റി​ഞ്ഞു. തി​രു​വി​ഴാം​കു​ന്ന് സ്വ​ദേ​ശി സു​രേ​ന്ദ്ര​ന് (48) പ​രി​ക്കേ​റ്റു. ഇ​യാ​ളെ വ​ട്ട​ന്പ​ലം മ​ദ​ർ​കെ​യ​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ രാ​ത്രി​യി​ലാ​ണ് അ​പ​ക​ടം.
മ​ണ്ണാ​ർ​ക്കാ​ട് നി​ന്നു തി​രു​വി​ഴാം​കു​ന്നി​ലേ​ക്ക് പോ​കും വ​ഴി​യാ​യി​രു​ന്നു അ​പ​ക​ടം. എ​തി​രെ വ​ന്ന വാ​ഹ​ന​ത്തി​ന്‍റെ അ​മി​ത വെ​ളി​ച്ച​ത്തി​ൽ ഡി​വൈ​ഡ​ർ ശ്ര​ദ്ധ​യി​ൽ​പ്പെ​ടാ​തി​രു​ന്ന​താ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മെ​ന്നാ​ണ് പ​റ​യു​ന്ന​ത്. ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​രാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.
ഡി​വൈ​ഡ​ർ ഉ​ണ്ടെ​ന്ന് തോ​ന്നി​പ്പി​ക്കു​ന്ന റി​ഫ്ല​ക്ട​റോ മ​റ്റോ ഇ​ല്ലാ​ത്ത​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നും അ​ധി​കാ​രി​ക​ൾ ഇ​ക്കാ​ര്യ​ത്തി​ൽ അ​ടി​യ​ന്തര ഇ​ട​പെ​ട​ൽ ന​ട​ത്ത​ണ​മെ​ന്നു​മാ​ണ് നാ​ട്ടു​കാ​രു​ടേ​യും ആ​വ​ശ്യം. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ഡ്രൈ​വ​ർ​മാ​ർ​ക്ക് ഡി​വൈ​ഡ​ർ ശ്ര​ദ്ധ​യി​ൽ​പ്പെ​ടാ​തെ പോ​കു​ന്ന സാ​ഹ​ച​ര്യ​വുണ്ട്.