സാമൂഹ്യമാധ്യമങ്ങൾ ഉപയോഗിക്കുന്പോൾ ശ്രദ്ധിക്കണം: കോയന്പത്തൂർ പോലീസ്
1278769
Saturday, March 18, 2023 11:58 PM IST
കോയന്പത്തൂർ: സാമൂഹ്യ മാധ്യമങ്ങൾ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കണമെന്ന് പോലീസ്.
ആയുധങ്ങൾ കാണിക്കുന്ന വീഡിയോകളും ഫോട്ടോകളും സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്തവർക്കെതിരെ കോയന്പത്തൂർ പോലീസിൽ കേസ് രജിസ്റ്റർ ചെയ്തു.
അനാവശ്യ ശ്രദ്ധ ആകർഷിക്കുന്നതിനും സ്വയം പ്രമോഷൻ ചെയ്യുന്നതിനും വേണ്ടി ആരെങ്കിലും ഫോട്ടോയോ വീഡിയോയോ സോഷ്യൽ മീഡിയ പേജുകളിൽ പോസ്റ്റ് ചെയ്താൽ കോയന്പത്തൂർ പോലീസ് അവർക്കെതിരെ നിയമനടപടി സ്വീകരിക്കും.