കോയന്പത്തൂർ : കോയന്പത്തൂർ നോർത്ത് സോണിന്റെ കീഴിലുള്ള പ്രദേശങ്ങളിൽ നടക്കുന്ന വികസന പദ്ധതികൾ മേയർ കൽപന ആനന്ദകുമാർ നേരിട്ടെത്തി പരിശോധിച്ചു. തുടർന്ന് 20 ലക്ഷം രൂപ ചെലവ് കണക്കാക്കുന്ന അഡീഷണൽ ക്ലാസ് റൂമിന്റെയും വികസന പ്രവർത്തനങ്ങളുടെയും ഉദ്ഘാടനം മേയർ കൽപന ആനന്ദകുമാർ നിർവഹിച്ചു. ഉത്തരമേഖല പ്രസിഡന്റ് കതിർവേൽ, കൗണ്‍സിലർമാരായ പളനിസ്വാമി, സിറവായ് ശിവ, പൂങ്ങോടി സോമസുന്ദരം, സോണൽ ഹെൽത്ത് ഓഫീസർ രാധാകൃഷ്ണൻ, അസിസ്റ്റന്റ് എൻജിനീയർമാരായ ശക്തിവേൽ, ഇളങ്കോവൻ, ഹെൽത്ത് ഇൻസ്പെക്ടർ ലോഗനാഥൻ, കോർപറേഷൻ ഉദ്യോഗസ്ഥർ എന്നിവർ പരിപാടികളിൽ പങ്കെടുത്തു.