ആലത്തൂർ: കാവശ്ശേരി ഗ്രാമപഞ്ചായത്തിൽ പാടൂർ ആന വളവ്, ചുണ്ടക്കാട് വക്കീൽ പടി, നെല്ലിയാംകുന്നം, എന്നിവിടങ്ങളിൽ എംപിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച നിർമിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം രമ്യാ ഹരിദാസ് എംപി നിർവഹിച്ചു. കാവശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.രമേഷ് കുമാർ അധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാദേവി സതീശൻ, മെന്പർമാർ പങ്കെടുത്തു.