മുതലമട : മുണ്ടിയം പറന്പിൽ ഒരുമ ഫാർമേഴ്സ് സൊസൈറ്റിക്ക് കേന്ദ്ര സർക്കാറിന്റെ സബ്മിഷൻ ഓഫ് അഗ്രിക്കൾച്ചറൽ മെഷിനറി പദ്ധതിയിൽ നിന്ന് 80 ശതമാനം സബ്സിഡിയിൽ ട്രാക്ട്ടർ നല്കി. ഒരുമ ഫാർമേഴ്സ് സൊസൈറ്റി അംഗം എം.എസ്. വിപിന് കർഷക മോർച്ച പാലക്കാട് ജില്ലാ അധ്യക്ഷൻ കെ.വേണു ട്രാക്ടറിന്റെ താക്കോൽ നല്കി ഉദ്ഘാടനം ചെയ്തു.
പരിപാടിയിൽ കർഷക മോർച്ച കൊല്ലങ്കോട് മണ്ഡലം പ്രസിഡന്റ് പി.ഹരിദാസ് ചുവട്ടുപാടം അധ്യക്ഷത വഹിച്ചു. ആർ.അരവിന്ദക്ഷൻ, കർഷക മോർച്ച ജില്ലാ കമ്മിറ്റിയംഗം പി.ഗിരിദാസ് ചുവട്ടുപാടം, ഒരുമ ഫാർമേഴ്സ് സൊസൈറ്റി സെക്രട്ടറി വി.വിനോദ്, അപ്പാരു പാലക്കോട്, വി.മണി, എ.സ്വാമിനാഥൻ, വി.ചിന്താമണി, ഗിരിജ വിപിൻ, ചന്ദ്രിക സ്വാമിനാഥൻ എന്നിവർ പ്രസംഗിച്ചു.