ഓട്ടോ ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു
1279375
Monday, March 20, 2023 10:31 PM IST
ഷൊർണൂർ: ടൗണിലെ ടാക്സി സ്റ്റാൻഡിൽ പൂരാഘോഷത്തിന്റെ ഭാഗമായി ടാക്സി ഡ്രൈവർമാർ ഒരുക്കിയ തണ്ണിർ പന്തലിൽ ദാഹജലം പകർന്ന് നൽകുന്നതിനിടെ കുഴഞ്ഞ് വീണ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ജിഷ്ണു (32) മരണത്തിന് കീഴടങ്ങി.
തലച്ചോറിൽ രക്തം കട്ടപിടിച്ചിരുന്നതിനാൽ ശസ്ത്രക്രിയ ഉൾപ്പടെ നടത്തിയിരുന്നു. അൽപ്പം ഭേദമായതിനെ തുടർന്ന് പെരിന്തൽമണ്ണയിലെ ഇഎംഎസ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അവിടെ ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയോടെയായിരുന്നു മരിച്ചത്.
ഈ മാസം ഒൻപതിനാണ് ജിഷ്ണു കുഴഞ്ഞു വീണത്. ഷൊർണൂരിലെ ഓട്ടോ ഡ്രൈവറായിരുന്നു. സഹപ്രവർത്തകരും, വിവിധ രാഷ്ട്രീയ, സാമൂഹിക, സാമുദായിക സംഘടനകളും ജിഷ്ണുവിന്റെ ജീവൻ സംരക്ഷിക്കാൻ സന്നദ്ധമായി പ്രവർത്തിച്ചിരുന്നു.
മുണ്ടായ പറവേലി വീട്ടിൽ രാജഗോപാലനാണ് അച്ഛൻ. അമ്മ: പ്രസന്ന. സഹോദരങ്ങൾ: ദീപ, വിഷ്ണു. സംസ്കാരം ഇന്ന് രാവിലെ 10ന് ഷൊർണൂർ ശാന്തിതീരം ശ്മശാനത്തിൽ.