നൂറ്റാണ്ടു പഴക്കമുള്ള പല്ലശാംകുളം സംരക്ഷിക്കണം
1279844
Wednesday, March 22, 2023 12:49 AM IST
ആലത്തൂർ: മേലാർകോട് കോട്ടക്കുളം- താഴക്കോട്ടുകാവ് റോഡിൽ ചേരാമംഗലം കനാലിനു സമീപം നൂറ്റാണ്ടുകൾ പഴക്കമുള്ള കുളമാണ് പല്ലശാംകുളം.
ഈ കുളം ഇപ്പോൾ കുളവാഴകൾ നിറഞ്ഞ് നശിക്കുകയാണ്. പ്രദേശത്തെ വളരെ പഴക്കമേറിയ ജലാശയമാണ്.
അതുകൊണ്ടുതന്നെ ധാരാളം പേർ കുളത്തിൽ അലക്കുവാനും കുളിക്കുവാനുമായി പലഭാഗങ്ങളിൽ നിന്നും ഇവിടെ എത്തിയിരുന്നു.
പ്രദേശത്തെ പാടങ്ങളിൽ കൃഷി ആവശ്യത്തിനായി ഇവിടെ നിന്നും വെള്ളം ഉപയോഗിച്ചിരുന്നു. നാൽക്കാലികളെ കുളിപ്പിക്കാൻ മാത്രം ഇവിടെ ഒരു ഭാഗം ഉണ്ടായിരുന്നു.
സമീപപ്രദേശത്തെ ജനങ്ങൾക്ക് ഉപയോഗപ്രദമായ ഈ കുളം നാട്ടുകാരും ക്ലബ്ബങ്ങളും തൊഴിലുറപ്പ് തൊഴിലാളികളും ചേർന്ന് വൃത്തിയാക്കിയിരുന്നു. എന്നാൽ ചെളിയുടെ അടിത്തട്ടിൽ നിന്നും കുളവാഴകൾ വീണ്ടും വളർന്നുവരികയാണ്. കൃത്യമായ പരിചരണം ഇല്ലാതതാണ് ഇതിന് കാരണം.
ജലദിനം കൊട്ടിഘോഷിച്ച് ആഘോഷിക്കുന്പോഴും അടിസ്ഥാന തത്വങ്ങളിൽ ഉറച്ചു നിന്നാൽ മാത്രമേ ഈ പ്രകൃതിയെ കോട്ടം കൂടാതെ അടുത്ത തലമുറയ്ക്ക് കൈമാറുവാൻ സാധിക്കൂ.