ദേ​ശീ​യപാ​ത​യി​ൽ വാ​ഹ​ന​ങ്ങ​ൾ ഓ​ടു​ന്ന​ത് തോ​ന്നി​യ​തു​പോ​ലെ
Thursday, March 23, 2023 12:25 AM IST
ക​ല്ല​ടി​ക്കോ​ട്: പാ​ല​ക്കാ​ട്-കോ​ഴി​ക്കോ​ട് ദേ​ശീ​യ പാ​ത​യി​ലെ നി​ർ​മാണം പൂ​ർ​ത്തി​യാ​യി​കൊ​ണ്ടി​രി​ക്കു​ന്ന ക​രി​ങ്ക​ല്ല​ത്താ​ണി​മു​ത​ൽ ഒ​ല​വ​ക്കോ​ട് താ​ണാ​വ് വ​രെ​യു​ള്ള ഭാ​ഗ​ത്ത് വാ​ഹ​ന​ങ്ങ​ൾ ഓ​ടു​ന്ന​ത് തോ​ന്നി​യ​തു​പോ​ലെ . ഭാ​രം ക​യ​റ്റി പോ​കു​ന്ന ച​ര​ക്ക് വാ​ഹ​ന​ങ്ങ​ളെ യാ​തൊ​രു ശ്ര​ദ്ധ​യു​മി​ല്ലാ​തെ​യാ​ണ് മ​റി​ക​ട​ന്നു പോ​കു​ന്ന​ത്.

തു​പ്പ​നാ​ട് വ​ള​വി​ൽ ഭാ​രം ക​യ​റ്റി വ​ന്ന ലോ​റി​ക​ൾ എ​തി​ർ​ഭാ​ഗ​ത്തു​കൂ​ടെ മ​റി​ക​ട​ക്കു​ന്ന​ത് ക​ണ്ട കെഎ​സ്ആ​ർടിസി ബ​സ് ഡ്രൈ​വ​ർ വ​ണ്ടി റോ​ഡി​ൽ നി​ന്നി​റ​ക്കി​യ​തി​നാ​ൽ അ​പ​ക​ടം ഒ​ഴി​വാ​യി. ​ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ൽ യാ​ത്ര​ചെ​യ്യു​ന്നവർ ടോ​റ​സും ടാ​ങ്ക​ർ ലോ​റിയും ഉ​ൾ​പ്പ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ൾ എ​തി​രെ വ​രു​ന്പോ​ൾ റോ​ഡി​ൽ നി​ന്നും താ​ഴെ​യി​റ​ക്കേ​ണ്ടി​വ​രിക​യും ചെ​യ്യു​ന്നു. ചെ​റു വാ​ഹ​ന​ങ്ങ​ളെ പ​രി​ഗ​ണി​ക്കാ​തെ​യാ​ണ് റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ലൂടെ വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ച്ചു പോ​കു​ന്ന​ത്.​

പെ​ട്ടെ​ന്ന് വെ​ട്ടി​ച്ച് മാ​റ്റുന്പോ​ൾ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ സ​മീ​പ​ത്തെ കു​ഴി​ക​ളിൽ വീ​ണ് മ​റി​യാ​ൻ ഇ​ട​യാ​കു​ന്നു. കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും​വാ​ഹ​ന​ങ്ങ​ളു​ടെ അ​മി​ത വേഗ​ത​യി​ലു​ള്ള പോ​ക്ക് പ​ല​പ്പോ​ഴും അ​പ​ക​ട​ത്തി​നി​ട​യാ​ക്കു​ന്നു​ണ്ട്. റോ​ഡി​ന്‍റെ ഇ​രു​വശത്തും ന​ട​പ്പാ​ത​ക​ൾ നി​ർ​മിച്ച് കൈ​വ​രി​ക​ൾ സ്ഥ​ാപി​ച്ച് യാ​ത്ര സു​ര​ക്ഷി​ത​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​ട്ടു​ണ്ട്.