സ​ർ​വേ​യ​ർ​മാ​രെ ക​ണ്ടെ​ത്തു​ന്നു
Thursday, March 23, 2023 12:25 AM IST
പാലക്കാട്: സം​സ്ഥാ​ന സാ​ക്ഷ​ര​ത​മി​ഷ​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​പ്പാ​ക്കു​ന്ന അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്കു​ള്ള ച​ങ്ങാ​തി പ​ദ്ധ​തി​യു​ടെ വി​വ​ര​ശേ​ഖ​ര​ണ​ത്തി​ന് സ​ർ​വേയ​ർ​മാ​രെ ക​ണ്ടെ​ത്തു​ന്നു. പു​തു​ശേരി, പാ​ല​ക്കാ​ട്, ഒ​റ്റ​പ്പാ​ലം, ഷൊ​ർ​ണൂർ, പ​ട്ടാ​ന്പി, ചെ​ർ​പ്പു​ള​ശേരി, മ​ണ്ണാ​ർ​ക്കാ​ട് പ്ര​ദേ​ശ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് സ​ർ​വേ. എ​സ്എ​സ്എ​ൽസി അ​ല്ലെ​ങ്കി​ൽ അ​തി​നു​മു​ക​ളി​ൽ വി​ദ്യാ​ഭ്യാ​സ​വും അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്കി​ട​യി​ൽ പ്ര​വ​ർ​ത്തി​ക്കാ​ൻ സ​ന്ന​ദ്ധ​രാ​യ​വ​രെ​യാ​ണ് സ​ർ​വേക്കാ​യി തിെര​ഞ്ഞെ​ടു​ക്കു​ന്ന​ത്.
തു​ല്യ​താ പ​ഠി​താ​ക്ക​ൾ​ക്കും അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്കി​ട​യി​ൽ പ്ര​വ​ർ​ത്തി​ക്കാ​ൻ ത​യ്യാ​റു​ള്ള​വ​ർ​ക്കും മു​ൻ​ഗ​ണ​ന. താ​ത്പ​ര്യ​മു​ള്ള​വ​ർ ഇന്ന് ​രാ​വി​ലെ 10.30 ന് ​ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ എ​ത്ത​ണ​മെ​ന്ന് സാ​ക്ഷ​ര​താ മി​ഷ​ൻ ജി​ല്ലാ കോ​-ഓ​ർ​ഡി​നേ​റ്റ​ർ അ​റി​യി​ച്ചു. ഫോ​ണ്‍: 7012201189.

അപേക്ഷ ക്ഷണിച്ചു

കു​മ​രം​പു​ത്തൂ​ർ: കു​മ​രം​പു​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മ​ഹാ​ത്മാ​ഗാ​ന്ധി ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി ഓ​ഫീ​സി​ൽ നി​ല​വി​ലു​ള്ള അ​ക്ര​ഡി​റ്റ​ഡ് ഓ​വ​ർ​സി​യ​ർ ത​സ്തി​ക​യി​ലേ​ക്ക് യോ​ഗ്യ​ത​യു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ളി​ൽ നി​ന്നും അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ക്കു​ന്നു.
ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ സ​ർ​ക്കാ​ർ/ കേ​ര​ള​ത്തി​ലെ യൂ​ണി​വേ​ഴ്സി​റ്റി​ക​ൾ അം​ഗീ​ക​രി​ച്ച​തോ ത​ത്തു​ല്യ​മോ ആ​യ മൂ​ന്ന് വ​ർ​ഷ പോ​ളി ടെ​ക്നി​ക് സി​വി​ൽ ഡി​പ്ലോ​മ അ​ല്ലെ​ങ്കി​ൽ ര​ണ്ട് വ​ർ​ഷ ഡ്രാ​ഫ്റ്റ്സ്മാ​ൻ സി​വി​ൽ ഡി​പ്ലോ​മ കോ​ഴ്സ് പൂ​ർ​ത്തീ​ക​രി​ച്ച​വ​രാ​യി​രി​ക്ക​ണം.
താ​ത്പ​ര്യ​മു​ള്ള​വ​ർ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​യി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ 29ന് ​രാ​വി​ലെ 10.30ന് ​അ​ഭി​മു​ഖ​ത്തി​ന് ഹാ​ജ​രാ​ക​ണം.
കു​മ​രം​പു​ത്തൂ​ർ: കു​മ​രം​പു​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ മീ​റ്റ​ർ റീ​ഡ​ർ ത​സ്തി​ക​യി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ പ​ത്താം ക്ലാ​സ്, പ്ല​സ് ടു ​യോ​ഗ്യ​ത മാ​ത്ര​മു​ള്ള​വ​രാ​യി​രി​ക്ക​ണം.
കു​മ​രം​പു​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ സ്ഥി​ര​താ​മ​സ​ക്കാ​രും അ​യ​ൽ​ക്കൂ​ട്ടം അം​ഗ​ങ്ങ​ളു​മാ​യി​രി​ക്ക​ണം.
താ​ത്പ​ര്യ​മു​ള്ള​വ​ർ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ 29 ന് ​ഉ​ച്ച​ക്ക് അ​സ​ൽ രേ​ഖ​ക​ളു​മാ​യി അ​ഭി​മു​ഖ​ത്തി​ന് ഹാ​ജ​രാ​കണം.