അ​ജ്ഞാ​ത​മൃ​ത​ദേ​ഹം
Thursday, March 23, 2023 2:36 AM IST
കൊ​ഴി​ഞ്ഞാ​ന്പാ​റ: വേ​ല​ന്താ​വ​ള​ത്തു പൂ​ട്ടി​ക്കി​ട​ക്കു​ന്ന വീ​ടി​ന്‍റെ മു​ന്നി​ൽ അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ണ്ടെ​ത്തി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച അ​ജ്ഞാ​ത​നാ​യ മ​ധ്യ​വ​യ​സ്ക​ൻ മ​രി​ച്ചു. 70 വ​യ​സ്‌ തോ​ന്നി​ക്കു​ന്ന മ​ധ്യ​വ​യ​സ്ക​ന്‍റെ മൃ​ത​ദേ​ഹം ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​യാ​ളെ​ക്കു​റി​ച്ച് വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ 04923 2722 24 എ​ന്ന സ്റ്റേ​ഷ​ൻ ന​ന്പ​റി​ൽ അ​റി​യി​ക്കേ​ണ്ട​താ​ണെ​ന്ന് കൊ​ഴി​ഞ്ഞാ​ന്പാ​റ പോ​ലി​സ് അ​റി​യി​ച്ചു.