കാഞ്ഞിരപ്പുഴ വനമേഖലയിൽ ഫയർഷെഡ്, ഫയർലൈൻ സ്ഥാപിച്ചു
1280432
Friday, March 24, 2023 12:34 AM IST
കാഞ്ഞിരപ്പുഴ : പാലക്കയം, കാഞ്ഞിരപ്പുഴ, കരിന്പ് വനമേഖലകളിൽ കാട്ടുതീ ശല്യം തടയുന്നതിനായി പാലക്കയം മാതൃക വനംവകുപ്പ് ഓഫിസിന്റെ നേതൃത്വത്തിൽ ഫയർലൈനും താൽക്കാലിക ഫയർ ഷെഡുകളും ഒരുക്കി.
കാട്ടുതീ സാധ്യതയേറെയുള്ള മങ്കട, വെറ്റിലച്ചോല, മുണ്ടനാൽ, കരിന്പ, കല്ലടിക്കോട് വനമേഖലകളിൽ 55 ഹെക്ടർ സ്ഥലത്താണു ഫയർലൈൻ ഒരുക്കിയത്.
വെറ്റിലച്ചോല, ഇഞ്ചിക്കുന്ന്, പാലക്കയം അച്ചിലട്ടി, മങ്കട, ആനക്കരണം തുടങ്ങിയ സ്ഥലങ്ങളിൽ ജീവനക്കാർക്ക് ഏറെ ദൂരം കാണാൻ കഴിയുന്ന വന പ്രദേശത്താണു ഫയർ ഷെഡുകൾ നിർമിച്ചിരിക്കുന്നത്.
തീപിടിത്തം ഫലപ്രദമായി തടയുകയാണു ലക്ഷ്യമെന്നും ജീവനക്കാരുടെയും വനം സംരക്ഷണ സമിതികളുടെയും സഹകരണമുണ്ടെന്നും ഡപ്യൂട്ടി റേഞ്ച് ഓഫിസർ കെ.മനോജ് പറഞ്ഞു. കാട്ടുതീ ഭീഷണിയുള്ള ഭാഗങ്ങളിൽ പ്രത്യേക നിരീക്ഷണവും നടത്തുന്നുണ്ട്.