പൊതുമരാമത്ത് വകുപ്പിലെ അഴിമതികൾ വിജിലൻസ് അന്വേഷിക്കണം: കേരള കോണ്ഗ്രസ്
1280435
Friday, March 24, 2023 12:35 AM IST
പാലക്കാട് : ജില്ലാ പഞ്ചായത്തിലെ പൊതുമരാമത്ത് വകുപ്പിൽ നടക്കുന്ന അഴിമതിയിൽ സർക്കാരിന് ഉണ്ടാക്കുന്ന വൻ സാന്പത്തിക നഷ്ടത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരെയും അവരെ സഹായിക്കുന്ന ജനപ്രതിനിധികളെയും കുറിച്ച് സർക്കാർ തലത്തിൽ വിജിലൻസ് അന്വേഷണം വേണമെന്ന് കേരള കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് ജോബി ജോണ് ആവശ്യപ്പെട്ടു.
മാർച്ച് 31ന് സാന്പത്തിക വർഷം അവസാനിക്കുന്ന സമയം ധൃതഗതിയിൽ ടെൻഡർ ക്ഷണിക്കാതെ കൈക്കൂലി മാത്രം നൽകുന്ന പ്രമുഖ വൻകിട കരാറുകാർക്ക് പണികൾ നല്കിയതിൽ ദുരുഹതയുള്ളതായി കാണുന്നതായും യോഗം ആരോപിച്ചു.
നേതാക്കളായ ജില്ലാ ജനറൽ സെക്രട്ടറി കെ.ശിവരാജേഷ്, തോമസ് ജേക്കബ്, എം.വി. രാമചന്ദ്രൻ നായർ, വി.കെ. വർഗീസ്, വി.എ. ബെന്നി, എൻ.വി. സാബു, ടി.കെ.വത്സലൻ, ജോസ് പീറ്റർ എന്നിവർ പങ്കെടുത്തു.