ചെറുവാഹനങ്ങള്‍ക്കു മാത്രം ഊട്ടറപ്പാലം 27ന് തുറക്കും
1280738
Saturday, March 25, 2023 12:49 AM IST
കൊല്ലങ്കോട്: നവീകരണം പുരോഗമിക്കുന്ന ഉൗട്ടറ പാലം ഈമാസം 27 മുതൽ ചെറുവാഹനങ്ങൾക്കു മാത്രമായി തുറന്നു കൊടുക്കുമെന്ന് കെ.ബാബു എംഎൽഎ അറിയിച്ചു.
ഇരുചക്രവാഹനം, കാർ, ആംബുലൻസ് ഉൾപ്പെടെ ഉൾപ്പെടെ ചെറിയ വാഹനങ്ങൾ മാത്രമേ പാലത്തിലൂടെ കടത്തി വീടുകയുള്ളു.
വലിയ വാഹനങ്ങളും ചരക്കു കടത്തു വാഹനങ്ങളും സഞ്ചരിക്കാൻ കഴിയാത്ത വിധം പാലത്തിന്റെ ഇരുവശങ്ങളിലും ഇരുന്പു ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്.
ഇക്കഴിഞ്ഞ ജനുവരി ആറിനാണ് ഉൗട്ടറപ്പാലത്തിൽ ഗർത്തമുണ്ടായത്. പിന്നീട് എംഎൽഎയുടെ ഇടപെടലും പൊതുമരാമത്ത് വകുപ്പിന്റെ ശുപാർശയെയും തുടർന്നാണ് പാലം പണി തുടങ്ങിയത്.
ബസ് ഉൾപ്പെടെ യാത്രാവാഹനങ്ങൾ ആലന്പള്ളം നിലന്പതി പ്പാലത്തിലൂടെയാണ് തിരിച്ചു വിട്ടത്. കൊല്ലങ്കോട് ടൗണ്‍ അക്ഷരാർത്ഥത്തിൽ ഒറ്റപ്പെട്ടതോടെ യാത്രക്കാർ, വ്യാപാരികൾ , വഴിയാത്രികരും പാലം നവീകരിച്ച് ഗതാഗതം പുനസ്ഥാപിക്കണമെന്ന് മുറവിളി കൂട്ടിയതിന് പരിഹാരമെന്ന നിലയിലാണ് ചെറിയ വാഹന ങ്ങൾ സഞ്ചരിക്കുന്നതിനായി പാലം ഇപ്പോൾ തുറക്കുന്നത്.