മണ്ണാർക്കാട് സബ് ജയിൽ കെട്ടിട നിർമാണത്തിന് സർവേ നടത്തി
1280739
Saturday, March 25, 2023 12:49 AM IST
മണ്ണാർക്കാട് : മണ്ണാർക്കാട്ട് നിർമിക്കാനുദ്ദേശിക്കുന്ന സ്പെഷ്യൽ സബ് ജയിലിന്റെ കെട്ടിട നിർമാണത്തിന് സർവേ നടത്തി.
ജയിൽ അധികൃതരും പൊതുമരാമത്ത് വകുപ്പ് അധികൃതരും ഇന്നലെയാണ് സർവേ നടത്തിയത്. 2022- 23 സാന്പത്തിക വർഷത്തിൽ ചുറ്റുമതിൽ നിർമ്മാണത്തിനായി 1.48 കോടി രൂപ സർക്കാർ അനുവദിച്ചിരുന്നു.
ഇതുമായി ബന്ധപ്പെട്ട് ടെൻഡർ നടപടികൾ പൂർത്തിയായിട്ടുണ്ടെന്ന് നോഡൽ ഓഫീസർ മുജീബ് റഹ്്മാൻ ദീപികയോട് പറഞ്ഞു. ജയിലിന്റെ ചുറ്റുമതിൽ നിർമാണം ഉടൻ ഉണ്ടാവുമെന്നും നോഡൽ ഓഫീസർ അറിയിച്ചു.
സംസ്ഥാന ബജറ്റിൽ 1.12 കോടി രൂപയാണ് ആദ്യം അനുവദിച്ചിരുന്നത്. എന്നാൽ പിന്നീടത് 1.48 കോടി രൂപയാക്കി വർദ്ധിപ്പിക്കുകയായിരുന്നു. മണ്ണാർക്കാട് മുണ്ടേക്കരാട് കാഞ്ഞിരപ്പുഴ ഇറിഗേഷന്റെ സ്ഥലത്താണ് സബ് ജയിൽ നിർമ്മിക്കുന്നത്.