കിണറ്റിൽ അജ്ഞാത മൃതദേഹം
1280799
Saturday, March 25, 2023 1:09 AM IST
ഒലവക്കോട്: സിഎസ്ബി ബാങ്ക് ഒലവക്കോട് ശാഖ പ്രവർത്തിക്കുന്ന കെട്ടിടത്തിനു പിറകിലെ കിണറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. പോലീസെത്തി മൃതദേഹം കിണറ്റിൽ നിന്ന് കയറ്റി നടപടികൾക്കു ശേഷം ജില്ലാ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.
ചുവപ്പും വെള്ളയുമുള്ള ടീഷർട്ടും കറുത്ത പാന്റ്സുമാണ് ധരിച്ചിരിക്കുന്നത്. കൈയിൽ ഗ്ലൗസ് ധരിച്ചിട്ടുണ്ട്. ബാങ്ക് സ്ഥിതി ചെയ്യുന്ന പറന്പിന്റെ ചുറ്റുമതിൽ വേണ്ടത്ര ഉയരം ഇല്ലാത്തതിനാൽ തൊട്ടടുത്ത് പണി പൂർത്തിയാകാതെ കിടക്കുന്ന കംഫർട്ട് സ്റ്റേഷൻ കം ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടത്തിൽ സാമൂഹ്യവിരുദ്ധരും ഭിക്ഷക്കാരുമാണ് ഉണ്ടാകാറുള്ളത്.
അതിൽ ആരെങ്കിലുമായിരിക്കാമെന്ന് പരിസരത്തെ കച്ചവടക്കാർ പറഞ്ഞു. ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടത്. തുടർന്ന് പോലീസിൽ അറിയിക്കുകയായിരുന്നുവെന്ന് സെക്യൂരിറ്റി ജീവനക്കാരൻ പറഞ്ഞു.