കൊല്ലങ്കോട്ട് 150 കിലോ പടക്കം പോലീസ് പിടികൂടി
1281477
Monday, March 27, 2023 1:00 AM IST
കൊല്ലങ്കോട്: ലൈസൻസ് ഇല്ലാതെ ലോറിയിൽ വിഷുപടക്കം കയറ്റി വന്നതിന് ഡ്രൈവറെ കൊല്ലങ്കോട് പോലീസ് അറസ്റ്റ് ചെയ്ത് കേസെടു ത്തു. പനങ്ങാട്ടിരി ശ്രീകുറുന്പക്കാവ് മുജീബ് റഹ്മാൻ (46) ആണ് അറസ്റ്റിലായത്. ശനി രാത്രി 8.30 ന് മുതലമട റോഡിലുള്ള സ്വകാര്യ ആശുപത്രിക്ക് സമീപത്തു വെച്ചാണ് പാർസൽ ലോറിയിൽ പോലീസ് പരിശോധന നടത്തിയത്.
പൂത്തിരി ഗുണ്ട് ഉൾപ്പെടെ 150 കിലോ പടക്കങ്ങളാണ് ലോറിയിലുണ്ടായിരുന്നത്. എസ്എച്ച്ഒ ഇൻസ് പെക്ടർ എ.വിപിൻദാസ്, എഎസ്ഐ എസ്.ശിവാ നന്ദൻ, എസ്സിപിഒ ആർ.രതീഷ്, ബിപിഒ എ.കെ. അനൂപ് എന്നിവരടങ്ങിയ സംഘമാണ് പടക്കം പിടികൂടിയ സംഘത്തിലുണ്ടായിരുന്നവർ. മുജീബ് റഹ്മാനെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.