തൃത്താലയിലെ റോഡ് നിർമാണ പ്രവൃത്തികൾ വേഗം പൂർത്തിയാക്കണം : മന്ത്രി രാജേഷ്
1281481
Monday, March 27, 2023 1:00 AM IST
പാലക്കാട് : തൃത്താല നിയോജകമണ്ഡലത്തിലെ റോഡുകളുടെ നിർമാണ പ്രവൃത്തികൾ വേഗത്തിൽ പൂർത്തീകരിക്കാൻ തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് നിർദേശിച്ചു.
ഫണ്ട് അനുവദിക്കപ്പെട്ടിട്ടുള്ള പ്രവൃത്തികളുടെ നടപടികൾ പൂർത്തീകരിച്ച് നിർമാണ പ്രവർത്തികൾ ഉടൻ ആരംഭിക്കാനും നിർദേശം നല്കി.
തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന പിഡബ്ല്യുഡി കെ.ആർ.എഫ്.ബി റോഡ് അവലോകന യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
തൃത്താല നിയോജകമണ്ഡലത്തിൽ ഫണ്ട് ലഭ്യമാവുകയും നിർമാണ പ്രവർത്തനങ്ങളുടെ വിവിധ ഘട്ടങ്ങളിലുമുള്ള റോഡുകളുടെയും പൊതുമരാമത്ത് കെട്ടിടങ്ങളുടെയും അവലോകന യോഗമാണ് നടന്നത്. യോഗത്തിൽ പൊതുമരാമത്ത് പദ്ധതികളുടെ മേൽനോട്ട ചുമതലയുള്ള നോഡൽ ഓഫീസർ ദീപു, റോഡ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ ജയശ്രീ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർമാർ, കെആർഎഫ്ബി ഉദ്യോഗസ്ഥർ, കെ.എസ്.ടി.പി ഉദ്യോഗസ്ഥർ, വിവിധ റോഡുകളുടെ കരാറുകാർ, തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രിയുടെ സ്റ്റാഫുകൾ പങ്കെടുത്തു.