പ്രധാനമന്ത്രിയുടെ കോലം കത്തിച്ച് കോണ്ഗ്രസ് പ്രതിഷേധം
1281739
Tuesday, March 28, 2023 12:37 AM IST
അഗളി : രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് അട്ടപ്പാടി ബ്ലോക്ക് കോണ്ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ അഗളിയിൽ പ്രധാന മന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധം. അഗളി പോസ്റ്റ് ഓഫീസിനു മുന്നിലാണ് പ്രവർത്തകർ കോലം കത്തിച്ചത്. അട്ടപ്പാടി ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.പി. സാബു നേതൃത്വം നല്കി.
കെപിസിസി മെന്പർ പി.സി. ബേബി മുൻ ബ്ലോക്ക് പ്രസിഡന്റുമാരായ എസ്.അല്ലൻ, എൻ.കെ. രഘുത്തമൻ, ഷിബു സിറിയക്, ഡിസിസി മെന്പർമാരായ എം.ആർ. സത്യൻ പി.ഷറഫുദീൻ മണ്ഡലം പ്രസിഡന്റുമാരായ കെ.ജെ. മാത്യു, എം.കനകരാജ് സെന്തിൽകുമാർ, ജോബി കുരുവിക്കാട്ടിൽ, കെറ്റി ബെന്നി, തുടങ്ങിയവർ പങ്കെടുത്തു.