നെന്മാ​റ അ​വൈ​റ്റി​സ് ആ​ശു​പ​ത്രി​ക്ക് അ​ഭി​മാ​ന നേ​ട്ടം
Tuesday, March 28, 2023 12:38 AM IST
നെന്മാ​റ: ഹൃ​ദ​യ ചി​കി​ത്സ​യി​ൽ അ​തി​നൂ​ത​ന​മാ​യ ശ​സ്ത്ര​ക്രി​യാ രീ​തി​യാ​യ മി​നി​മ​ൽ ഇ​ൻ​വേ​സി​വ് കാ​ർ​ഡി​യാ​ക് സ​ർ​ജ​റി ജി​ല്ല​യി​ൽ ആ​ദ്യ​മാ​യി വി​ജ​യ​ക​ര​മാ​ക്കി​യി​രി​ക്കു​ക​യാ​ണ് നെന്മാ​റ അ​വൈ​റ്റി​സ് ആ​ശു​പ​ത്രി. സാ​ധാ​ര​ണ രീ​തി​യി​ൽ ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ രോ​ഗി​യു​ടെ നെ​ഞ്ചി​ൻ​കൂ​ട് തു​റ​ന്നാ​ണ് ചെ​യ്യാ​റു​ള്ള​ത്. എ​ന്നാ​ൽ മി​നി​മ​ൽ ഇ​ൻ​വേ​സീ​വ് കാ​ർ​ഡി​യാ​ക് ശ​സ്ത്ര​ക്രി​യ രീ​തി​യി​ൽ രോ​ഗി​യു​ടെ ഇ​ട​ത് വ​ശ​ത്തെ വാ​രി​യെ​ല്ലി​ന്‍റെ വി​ട​വി​ലൂ​ടെ ചെ​റി​യ മു​റി​വു​ണ്ടാ​ക്കി​യു​ള്ള സ​ർ​ജ​റി​യാ​ണ് ന​ട​ത്തു​ന്ന​ത്.
പാ​ല​ക്കാ​ട് സ്വ​ദേ​ശി​നി​യാ​യ 50 വ​യ​സു​കാ​രി​യാ​ണ് ശ​സ്ത്ര​ക്രി​യ്ക്ക് വി​ധേ​യ​യാ​യ​ത്. അ​വൈ​റ്റി​സ് ആ​ശു​പ​ത്രി​യി​ലെ കാ​ർ​ഡി​യോ വാ​സ്ക്യൂ​ല​ർ തൊ​റാ​സി​ക് സ​ർ​ജ​ൻ ഡോ. ​ജോ​ർ​ജ് വാ​ളൂ​രാ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ഈ ​നേ​ട്ടം കൈ​വ​രി​ച്ച​ത്. കാ​ർ​ഡി​യോ​ളോ​ജി​സ്റ്റ് ഡോ. ​സു​നി​ൽ ശി​വ​ദാ​സ്, ഡോ. ​ഷാ​നി​ൽ ജോ​സ്, ഡോ. ​പീ​താം​ബ​ര​ൻ തു​ട​ങ്ങി​യ​വ​രും ശ​സ്ത്ര​കി​യ​യി​ൽ പ​ങ്കാ​ളി​ക​ളാ​യി.