പ്രീ പ്രൈമറി സംഗമവും ഗ്രാജുവേഷൻ ഡേയും
1282019
Wednesday, March 29, 2023 12:41 AM IST
നെന്മാറ: ചാത്തമംഗലം യുപി സ്കൂളിലെ പ്രീ പ്രൈമറി രക്ഷിതാക്കളുടെ സംഗമവും ഗ്രാജുവേഷൻ ഡേയും ആഘോഷിച്ചു. കെ.ബാബു എംഎൽഎ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രീ പ്രൈമറി വിദ്യാർഥികളെ ഗ്രാജുവേഷൻ നൽകി ആദരിക്കുകയും മികച്ച കുട്ടികൾക്കുള്ള സമ്മാനവിതരണവും നടത്തി. സർവശിക്ഷ അഭിയാന്റെ പുതിയ പദ്ധതികൾ ബിആർസിയുടെ കീഴിലാണ് നടത്തിയത്. പിടിഎ പ്രസിഡന്റ് സുരേഷ് തളിപ്പാടം അധ്യക്ഷനായിരുന്നു. ഹെഡ്മിസ്ട്രസ് ശ്രീലത, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രതിക രാമചന്ദ്രൻ, പഞ്ചായത്തംഗം ദീപാ വിജയകുമാർ എന്നിവർ സംസാരിച്ചു.
മുതലമടയിൽ കോണ്ഗ്രസ് പ്രതിഷേധം
മുതലമട : രാഹുൽഗാന്ധിയുടെ ലോകസഭ അംഗത്വം, അയോഗ്യത കല്പിച്ചതിനെതിരെ മുതലമട മണ്ഡലം കോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കന്പ്രത്തുചള്ളയിൽ പ്രതിഷേധ പ്രകടനം നടത്തി. ഡിസിസി ജനറൽ സെക്രട്ടറി പി.മാധവൻ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് എ.മോഹൻ അധ്യക്ഷത വഹിച്ചു. ഐഎൻടിയുസി ജില്ല സെക്രട്ടറി എൻ.കെ. ഷാഹുൽഹമീദ്, എൻ.സേതു, ശാരദ തുളസിദാസ്, കെ.ശിവദാസൻ, ജി.വിഷ്ണു, വി.ഹരി, അൻസിൽ ബഷീർ എന്നിവർ സംസാരിച്ചു.