പടിഞ്ഞാറൻ അട്ടപ്പാടിയിൽ മഴയും കാറ്റും
1282477
Thursday, March 30, 2023 1:05 AM IST
അഗളി : കൊടും ചൂടിന് ആശ്വാസമായി പടിഞ്ഞാറൻ അട്ടപ്പാടിയിൽ മഴ പെയ്തു. അതേസമയം കിഴക്കനട്ടപ്പടിയിൽ അങ്ങിങ്ങായി മഴയും ചിലയിടങ്ങളിൽ പൊടിമഴയുമാണ് അനുഭവപ്പെട്ടത്. കള്ളമല, ജെല്ലിപ്പാറ, മുണ്ടൻപാറ, കരറ, ധോണിഗുണ്ട് പുലിയറ, ചിറ്റൂർ കോട്ടമല, അഗളി, ഗൂളിക്കടവ് തുടങ്ങിയ പ്രദേശങ്ങളിൽ സാമാന്യം നല്ലമഴ ലഭിച്ചു ചില ഭാഗങ്ങളിൽ ശക്തമായ കാറ്റും അനുഭവപ്പെട്ടു.
ശക്തമായ കാറ്റിൽ അഗളി സർക്കാർ ആശുപത്രിക്ക് എതിർവശമുള്ള ഫുഡ് ലാൻഡ് ഹോട്ടലിനോട് ചേർന്നുള്ള ഷെഡ് തകർന്നു. കെട്ടിടത്തിന്റെ ഓടുകളും കാറ്റിൽ പറത്തി. സമീപത്തെ കടകളിലും മഴ വെള്ളം അടിച്ചു കയറി. കാറ്റിൽ പെട്ട് കൃഷി നാശങ്ങളും സംഭവിച്ചിട്ടുണ്ട്.