ജില്ലാ ആയുർവേദ ആശുപത്രിയിൽ ജീവിതശൈലി രോഗ ക്ലിനിക്ക്
1282481
Thursday, March 30, 2023 1:05 AM IST
പാലക്കാട്: ജില്ലാ ആയുർവേദ ആശുപത്രിയിൽ പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ ജീവിതശൈലി രോഗ ക്ലിനിക്കും പക്ഷാഘാതത്തിനുള്ള സമഗ്ര ചികിത്സയും ഉൾപ്പെടുത്തിയുള്ള പദ്ധതി ആരംഭിച്ചു. ജീവിതശൈലി രോഗനിർണയ ക്ലിനിക്ക് എല്ലാ വ്യാഴാഴ്ച്ചയും രാവിലെ ഒൻപത് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ പ്രവർത്തിക്കും. ആവശ്യമായ മരുന്നുകളും നൽകും. പക്ഷാഘാത രോഗികൾക്ക് സമഗ്രമായ കിടത്തി ചികിത്സ സാധാരണക്കാർക്ക് ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതികളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ ചാമുണ്ണി നിർവഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ (ആയുർവേദം) ഡോ. എസ്. ഷിബു അധ്യക്ഷനായി.