യുവജനങ്ങളെ ഉത്തമ പൗരന്മാരായി വാർത്തെടുക്കുക ലക്ഷ്യം: മോണ്. ജീജോ ചാലക്കൽ
1282783
Friday, March 31, 2023 12:27 AM IST
കല്ലടിക്കോട് : വിദ്യാർഥികളേയും യുവജനങ്ങളെയും ഉത്തമ പൗരൻമാരായി വാർത്തെടുക്കുകയെന്നതാണ് സജീവം പദ്ധതിയുടെ ലക്ഷ്യമെന്ന് പാലക്കാട് രൂപതാ വികാരി ജനറാൾ മോണ്.ജീജോ ചാലക്കൽ പറഞ്ഞു.
ലഹരിയുടെ ഉപയോഗം സമൂഹത്തിൽ നിന്നും തുടച്ചുനീക്കാനും അവരെ തിരികെ കൊണ്ടുവരാനുമുള്ള കൂട്ടായ ശ്രമങ്ങളാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
കാരിത്താസ് ഇന്ത്യയും കേരള കാത്തലിക് ബിഷപ്സ് കൗണ്സിലും കേരള സോഷ്യൽ സർവീസ് ഫോറവും പീപ്പിൾസ് സർവീസ് സൊസൈറ്റി പാലക്കാടും ചേർന്ന് നടപ്പാക്കുന്ന ലഹരി വിരുദ്ധ ബോധവത്ക്കരണ പദ്ധതിയായ സജീവത്തിന്റെ കോർകമ്മിറ്റി രൂപീകരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിഎസ്എസ്പി എക്സിക്യുട്ടീവ് ഡയറക്ടർ ഫാ.ജെസ്റ്റിൻ കോലംകണ്ണി അധ്യക്ഷത വഹിച്ചു. ഡോ.ടെസിറ്റ ഷെറി ക്ലാസ് എടുത്തു. രൂപതയിലെ വിവിധ സംഘടനകളിലെ പ്രതിനിധികളെ ഉൾപ്പെടുത്തി വികാരി ജനറാൾ മോണ്.ജീജോ ചാലക്കൽ ചെയർമാനും പിഎസ്എസ്പി ഡയറക്ടർ ഫാ. ജെസ്റ്റിൻ കോലംകണ്ണി കണ്വീനറുമായി കോർ കമ്മിറ്റിയും രൂപീകരിച്ചു.